ആപ്പിള്‍ വാച്ച് ഇന്ത്യന്‍ വിപണിയില്‍ എത്തി

single-img
12 November 2015

images (1)ആപ്പിള്‍ വാച്ച് ഇന്ത്യന്‍ വിപണിയില്‍ എത്തി. രണ്ടു സൈസുകളിലാണ് വാച്ച് എത്തുന്നത്. 38 എംഎം, 42 എംഎം എന്നിങ്ങനെയാണ് വാച്ചിന്‍റെ വലുപ്പം. മൂന്നു നിറങ്ങളില്‍ ആപ്പിള്‍ വാച്ച് ലഭ്യമാണ്. കമ്പനിയുടെ അംഗീകൃത ഔട്ട്ലെറ്റ് വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും വച്ച് ലഭ്യമാകുമെന്ന് ആപ്പിള്‍ അറിയിച്ചു. 30,900 രൂപ മുതലാണ് വില.18 കാരറ്റ് റോസ് ഗോള്‍ഡിന്‍റെ അത്യാഢംബര മോഡലിനാണെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ 14 ലക്ഷം രൂപയാണ് വില. ഐഫോണ്‍ 5, 5 സി, 5 എസ്, 6, 6 എസ് പ്ലസ്, 6 എസ് തുടങ്ങിയവയോടായിരിക്കും ആപ്പിള്‍ വാച്ച് ഇറങ്ങുക. യുഎസ് ഫ്രാന്‍സ്, ജപ്പാന്‍ യുകെ എന്നിവിടങ്ങളിലാണ് വാച്ച് ആദ്യം ലഭ്യമായിരുന്നത്.