കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകാന്‍ അവധിയില്ലാതെ രാപകല്‍ കഷ്ടപ്പെടുന്ന അന്യസംസ്ഥാന തൊഴിലാൡള്‍ക്ക് ദീപാവലി ആഘോഷമൊരുക്കി കൊച്ചി ലുലുമാള്‍

single-img
11 November 2015

Kochi Mtro

മഴയായാലും വെയിലായാലും കൊച്ചി മെട്രോയുടെ പൂര്‍ത്തീകരണത്തിനു വേണ്ടി പണിയെടുക്കന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വിശ്രമമില്ല. സംസ്ഥാനത്തിന്റെ അഭിമാന മെട്രോയ്ക്കായി രാപകലില്ലാതെ വിയര്‍പ്പൊഴുക്കുന്നവര്‍ക്ക് പക്ഷേ സ്വന്തം നാട്ടില്‍ ദീപാവലി ആമഘാഷിക്കണമെന്നുള്ള ആഗ്രഹം വെറും ആഗ്രഹം മാത്രമായി. പക്ഷേ വിരുന്നവന്ന നാട്ടില്‍ അവര്‍ സസമന്താഷം ആ ആഘോഷം കൊണ്ടാടി.

കൊച്ചിയിലെ ലലുമാളാണ് തൊഴിലാളികള്‍ക്കിടയിലേക്ക് ദീപാവലി മധുരവുമായി എത്തിയത്. മെട്രോയുടെ നിര്‍മാണ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഏറെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെങ്കിലും മെട്രോയുടെ നിര്‍മാണത്തിന് അവധിയില്ലാത്തതിനാല്‍ ദീപാവലി ആഘോഷം സ്വന്തം നാട്ടില്‍ ആഘോഷിക്കാന്‍ കഴിഞ്ഞില്ല. ലുലുമാള്‍ അധികൃതര്‍ കളമശേരിയിലേയും ഇടപ്പള്ളിയിലേയും ലേബര്‍ ക്യാമ്പുകളിലെത്തി തൊഴിലാളികള്‍ക്ക് മധുരവും നലകുകയും ആഘോഷം വര്‍ണാഭമാക്കാന്‍ പടക്കവും പൂത്തിരികളും വിതരണം ചെയ്യുകയുമായിരുന്നു.

ആഘോഷങ്ങള്‍ക്ക് എറണാകുളം പ്രസ്‌ക്ലബും സഹകരിച്ചു. ഇടപ്പള്ളി ലേബര്‍ക്യാമ്പില്‍ നടന്ന ആഘോഷം ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് തൊഴിലാളികള്‍ക്ക് മധുരം നല്‍കി ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ. രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കളമശേരി ലേബര്‍ക്യാമ്പില്‍ നടന്ന മധുരവിതരണം പ്രസ്‌ക്ലബ്ബ് സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു.