പ്രധാനമന്ത്രിയും ദീപാവലി ആഘോഷിച്ചു, രാജ്യം കാക്കുന്ന സൈനികര്‍ക്കൊപ്പം

single-img
11 November 2015

The Prime Minister, Shri Narendra Modi exchanging Diwali gifts with the Officers and Jawans of Indian Army, at Siachen Base Camp on October 23, 2014.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം നടത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ ആഘോഷങ്ങളില്‍ പങ്കാളിയായ അദ്ദേഹം സൈന്യത്തിന്റെ മികവിനെയും പോരാട്ടവീര്യത്തെയും ലോകം ബഹുമാനിക്കുന്നതായി പറഞ്ഞു.

അമൃത്സറിലെ ഖാസയിലുള്ള ദൊഗ്രെഡ് യുദ്ധസ്മാരകത്തില്‍ മോഡി പുഷ്പാര്‍ച്ചന നടത്തി. 1965ല്‍ ഏറ്റവും രൂക്ഷമായ യുദ്ധം നടന്ന സ്ഥലങ്ങളിലൊന്നാണ് ഖാസ. ഖാസ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ ഡെസ്മണ്ട് ഹെയ്ഡയെ മോഡി അഭിനന്ദിച്ചു.

സായുധ സേനയ്ക്ക് നേതൃത്വം നല്‍കുന്നവരെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കും ട്വിറ്ററിലൂടെ മോഡി ആശംസകള്‍ നേര്‍ന്നു.