മാണി ഇന്ന് രാജിവച്ചില്ലെങ്കില്‍ നാളെ രാജി എഴുതിവാങ്ങാന്‍ യു.ഡി.എഫ് തീരുമാനം

single-img
10 November 2015

udf

ബാര്‍ മകാഴ ആരോപണത്തില്‍ കുടുങ്ങിയ കെ.എം. മാണി ഇന്ന് രാജിവെച്ചില്ലെങ്കില്‍ നാളെ രാജി എഴുതിവാങ്ങാന്‍ യു.ഡി.എഫ് തീരുമാനം. കെ.എം മാണിക്ക് ഇതുസംബന്ധിച്ച് യു.ഡി.എഫ് നേതൃത്വം അന്ത്യശാസനം നല്‍കിക്കഴിഞ്ഞു.

മാന്യമായി രാജിവെച്ചൊഴിയാന്‍ ഇന്ന് ഒരു ദിവസത്തെ സമയം നല്‍കിയെന്നും എന്നാല്‍ മാണി അതിന് തയ്യാറായില്ലെങ്കില്‍ നാളെ മാണിയോട് രാജി എഴുതിവാങ്ങിക്കാനും യുഡിഎഫ് തീരുമാനിച്ചുവെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ഒഴികെയുള്ള മറ്റ് ഘടകക്ഷികള്‍ രാജി സമ്മര്‍ദ്ദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസും മാണിയുടെ രാജി ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു.