രാജി വെക്കില്ലെന്ന് കെ.എം മാണി കോണ്‍ഗ്രസിനെ അറിയിച്ചു

single-img
10 November 2015

km-mani.jpg.image_.784.410

രാജി വെക്കില്ലെന്ന് കെ.എം മാണി കോണ്‍ഗ്രസിനെ അറിയിച്ചു. ബാര്‍കോഴക്കസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമര്‍ശം തനിക്കെതിരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി വയ്ക്കില്ലെന്ന് കെ.എം.മാണി അറിയിച്ചത്. മാണി നേരിട്ടുതന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ച് എംഎല്‍എമാര്‍ തനിക്കൊപ്പമുണ്‌ടെന്നും രാജി വയ്‌ക്കേണ്ടി വന്നാല്‍ പിന്തുണ പിന്‍വലിക്കുമെന്നും ടെലിഫോണ്‍ സന്ദേശത്തിലൂടെ മാണി കോണ്‍ഗ്രസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പി.ജെ.ജോസഫും, മോന്‍സ് ജോസഫും, ടി.യു.കുരുവിളയും രാജി വയ്ക്കില്ല എന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.