ഇന്ത്യയുടെ പുത്രി ഗീത പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം ദീപാവലി ആഘോഷിച്ചു

single-img
10 November 2015

Geetha

ഇന്ത്യയുടെ പുത്രി ഗീത പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം ദീപാവലി ആഘോഷിച്ചു. പാകിസ്ഥാനില്‍നിന്ന് മനുഷ്യവാകാശ പ്രവര്‍ത്തകരുമടയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ ഗീത(23) ഇന്‍ഡോറിലെ ഭിന്നശേഷിയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ദീപാവലി ആഞഘോഷങ്ങളില്‍ പങ.കാളിയായത്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഗീതയെ പാകിസ്ഥാനിലെ മനുഷ്യാവകാശ സംഘടനയുടേയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും ശ്രമഫലമായാണ് ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്. പക്ഷേ എന്നാല്‍ ഗീതയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. മാതാപിതാക്കളെ കണ്ടെത്തുന്നതുവരെ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഇന്‍ഡോറില്‍ ഗീതയെ പാര്‍പ്പിച്ചിരിക്കുകയാണ്.