തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റ വനിതാ സ്ഥാനാര്‍ത്ഥിയെ അവഹേളിച്ചു: 14 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

single-img
10 November 2015

kannur_map1തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റ വനിതാ സ്ഥാനാര്‍ത്ഥിയെ അവഹേളിച്ച 14 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര ഈസ്റ്റ് വാര്‍ഡിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ പരാജയമാണ് ലീഗ് പ്രവര്‍ത്തകര്‍ വികലമായ ആഹ്‌ളാദപ്രകടനങ്ങളോടെ ആഘോഷിച്ചത്. യുവാവിനെ സ്ത്രീവേഷം കെട്ടിച്ച് കൂടയുള്ളവര്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ച് നടത്തിയ ആഭാസകരമായ കേളികള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലും വൈറലായി.