തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ നവംബര്‍ 12ന്

single-img
9 November 2015

evmതദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ നവംബര്‍ 12ന് നടക്കും. ഇത് സംബന്ധിച്ച നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. ചെയര്‍മാന്‍, മേയര്‍ തിരഞ്ഞെടുപ്പ് 18നും പ്രസിഡന്റ് തിരഞ്ഞെടുപ്പ് 19നും നടക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് 18ന് രാവിലെ 11നും വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനുമാണ്.ഗ്രാമപ്പഞ്ചായത്ത്, ബ്‌ളോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 19നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഡെപ്യൂട്ടി മേയര്‍, മേയര്‍ മുമ്പാകെയും വൈസ് ചെയര്‍മാന്‍ ചെയര്‍മാന്‍ മുമ്പാകെയും, വൈസ് പ്രസിഡന്റ് പ്രസിഡന്റ് മുമ്പാകെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടന്‍ വരണാധികാരികള്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും സര്‍ക്കാറിനും ബന്ധപ്പെട്ട സ്ഥാപനത്തിലെ സെക്രട്ടറിക്കും നല്‍കും.