തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മുസ്ലീംലീഗ് തങ്ങളുടെ വിജയം ആഘോഷിച്ചത് പാതിരാത്രി സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ കയറി വെടിക്കെട്ട് നടത്തികൊണ്ട്

single-img
9 November 2015

12233574_963505203672646_1738126221_n

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലീംലീഗ് തങ്ങളുടെ വാര്‍ഡിലെ വിജയം ആഘോഷിച്ചത് സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ വെടിക്കെട്ട് നടത്തിക്കൊണ്ടാണ്. പാതിരാത്രി അനുമതിയില്ലാതെ സര്‍ക്കാര്‍ സ്‌കൂളിനുള്ളില്‍ കടന്ന് വിജയാഘോഷം നടത്തിയത് വിവാദമായിരിക്കുകയാണ്.

തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (പാനൂര്‍ സെന്‍ട്രല്‍), വാര്‍ഡ് 15 (പാനൂര്‍ നോര്‍ത്ത്) എന്നീ വാര്‍ഡുകളിലെ ലീഗ് വിജയാഘോഷമാണ് പാതിരാത്രി സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കടന്ന് ലീഗ് ആഘോഷിച്ചത്. വാര്‍ഡ് 14 ല്‍ ഹാരിസും വാര്‍ഡ് 15 ല്‍ ഷാജഹാനുമാണ് വിജയിച്ചത്.

കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനുള്ളില്‍ കടന്ന് അനുമതിയില്ലാതെ പടക്കം പൊട്ടിച്ച ലീഗ് നടപടിക്കെതിരെ ജനങ്ങളുടെ ഇടയില്‍ നിന്നും വന്‍ എതിര്‍പ്പാണ് ഉയര്‍ന്നത്. ഏകദേശം 75000 രൂപയോളം വരുന്ന പടക്കുകള്‍ വിജയാഘോഷങ്ങള്‍ക്ക് ചെലവാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. അനുമതിയില്ലാതെ സ്‌കൂളിനുള്ളില്‍ പടക്കം പൊട്ടിച്ച നടപടിക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുവാനാണ് നാട്ടുകാരുടെ നീക്കം.