ബിഹാര്‍ തിരഞ്ഞെടുപ്പുഫലം പിതാവിനുള്ള ആദരാഞ്ജലിയാണെന്ന് ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപണ വിധേയനായി കൊല്ലപ്പെട്ടയാളുടെ മകന്‍

single-img
9 November 2015

GREATER NOIDA, INDIA - SEPTEMBER 29: Family members of Mohammad Akhlaq (50-year-old man) mourn during his funeral at their village in Bisada on September 29, 2015 in Greater Noida, India. Akhlaq was beaten to death and his son critically injured by a mob over an allegation of storing and consuming beef at home, late night on Monday, in UPs Dadri. Police and PAC were immediately deployed in the village to maintain law and order. Six persons were arrested in connection with the killing of man. (Photo by Burhaan Kinu/Hindustan Times via Getty Images)

തന്റെ പിതാവിനോടുള്ള ആദരാഞ്ജലിയാണ് ബിഹാര്‍ തിരഞ്ഞെടുപ്പുഫലമെന്ന് ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഇഹ്‌ലാഖിന്റെ മകന്‍ സര്‍താജ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഇഹ്‌ലാഖിനെ പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം മര്‍ദിച്ചു കൊന്നത്. പിന്നീടു വിദഗ്ധ പരിശോധനയില്‍ കഴിച്ചത് മട്ടനാണെന്നു കണ്ടെത്തിയിരുന്നു.

ഇന്ത്യയില്‍ വിദ്വേഷ രാഷ്ട്രീയത്തിനു സ്ഥാനമില്ലെന്നു വ്യക്തമായതായി ഇഹ്‌ലാഖിന്റെ മൂത്ത മകനും വ്യോമസേനയില്‍ കോര്‍പ്പറല്‍ ഓഫിസറുമായ സര്‍താജ് പറഞ്ഞു. വിദ്വേഷത്തിനും വര്‍ഗീയതയ്ക്കും എതിരാണ് ബിഹാര്‍ ഫലമെന്നും അത് തന്റെ പിതാവിനുള്ള ആദരാഞ്ജലിയാണെന്നും സര്‍താജ് വ്യക്തമാക്കി. മതത്തിന്റെ പേരില്‍ പോരടിച്ചതുകൊണ്ട് ഒരു ഗുണവുമില്ലെന്നു ജനങ്ങള്‍ തിരിച്ചറിയണമെന്നും അധികാരത്തിലെത്താന്‍ രാജ്യത്തെ വിഭജിക്കുകയല്ല വേണ്ടതെന്നുള്ള പാഠമാണ് ബീഹാര്‍ തെരശഞ്ഞടുപ്പ് നല്‍കിയതെന്നും സര്‍താജ് പറഞ്ഞു.