മ്യാന്‍മറില്‍ നിന്നും നാഗാലാന്റ് വഴി ഇന്ത്യയിലേക്ക് കടത്തിയ പതിമൂന്നുകാരിയെ സൈനികരുടെ സഹായത്തോടെ മേഘാലയ പോലീസ് രക്ഷിച്ചു

single-img
9 November 2015

Meghalaya-Map

മ്യാന്‍മറില്‍ നിന്നും നാഗാലാന്റ് വഴി ഇന്ത്യയിലേക്ക് കടത്തിയ പതിമൂന്നുകാരിക്ക് സൈനികരുടെ സഹായത്തോടെ മേഘാലയ പോലീസ് രക്ഷകരായി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘാംഗത്തിന്റെ പക്കല്‍ നിന്നുമാണ് മേഘാലയയിലെ പശ്ചിമ ജെയിന്റിയ ഹില്‍സ് ജില്ലയില്‍വച്ച് പോലീസ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു വന്ന് ഉപദ്രിവച്ചതിന്റെ പേരില്‍ സോളോമന്‍ റാം പെംഗ എന്നയാളെ പോലീസ് അറസ്റ്റ്‌ചെയ്തു.

പെംഗ നാഗാലാന്‍ഡ് വഴിയാണ് പെണ്‍കുട്ടിയെ ഇന്ത്്യയിലേക്ക് കൊണ്ടുവന്നത്. കുട്ടിക്ക് ഇന്ത്യയില്‍ മികച്ച വിദ്യാഭ്യാസം നല്‍കാമെന്നും നല്ല വരുമാനമുള്ള വീട്ടുജോലി തരപ്പെടുത്താമെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍ ഇവര്‍ യാത്രചെയ്ത വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സൈനികരില്‍ ചിലര്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ കുട്ടിയേയും പെംഗയേയും ശ്രദ്ധിച്ചതോടെയാണ് കുട്ടിയുടെ മോചനത്തിന് വഴിയൊരുങ്ങിയത്.

പെണ്‍കുട്ടിയുടെ മുഖത്തെ മ്ലാനത കണ്ട സൈനികര്‍ കുട്ടിയോട് വിവരം തിരിക്കുകയായിരുന്നു. സൈനികരോട് കുട്ടി കാര്യങ്ങള്‍ വിവരിച്ചു. മാത്രമല്ല മ്യാന്‍മറിലെ യാംഗൂണില്‍ നിന്നു പുറപ്പെട്ടതിന്റെ പിറ്റേദിവസം പെംഗ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും കുട്ടി പോലീസിനോട് പറഞ്ഞു. ഇതോടെ സൈനികള്‍ പെംഗയെ പിടികൂടുകയും പോലീസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പെംഗിനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടിരിക്കുകയാണ്. ബാലികസദനത്തില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഏതാനും ദിവസത്തി നുള്ളില്‍ തിരിച്ച് സ്വദേശത്ത് എത്തിക്കുമെന്നും മേഘാലയ പോലീസ് വ്യക്തമാക്കി.