ബാര്‍ കോഴക്കേസില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ കപില്‍ സിബലിന് നല്‍കിയത് 20 ലക്ഷം രൂപ; നികുതി പണമല്ലേ അഭിഭാഷകര്‍ക്കായി മാറ്റിവെയ്ക്കുന്നതെന്ന് കോടതി

single-img
9 November 2015

2

ബാര്‍ കോഴക്കേസില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ യുപിഎ സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന കപില്‍ സിബലിന് നല്‍കിയത് 20 ലക്ഷം രൂപയാണെന്ന് സൂചന. ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഡല്‍ഹിയിലെ അഭിഭാഷകര്‍ക്കിടയില്‍ ഏറ്റവും പ്രമുഖനാണ് കപില്‍ സിബല്‍.

അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി ആയിരുന്നു ഇതേ കേസിനുവേണ്ടി കഴിഞ്ഞ തവണ കോടതിയില്‍ ഹാജരായിരുന്നത്. ജസ്റ്റിസ് കമാല്‍ പാഷ കോടതിയില്‍ വാദത്തിനിടെ സര്‍ക്കാരിനോട് നികുതിപ്പണമല്ലേ അഭിഭാഷകര്‍ക്കായി മാറ്റിവെക്കുന്നതെന്ന് ചോദിച്ചിരുന്നത് വാര്‍ത്തയായിരുന്നു.