ഈ സാഹചര്യത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തിയാല്‍ പോരേ; എസ്എന്‍ഡിപി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണോയെന്ന് ജി മാധവന്‍ നായര്‍

single-img
9 November 2015

g_madhavan_nair_20081027ആലപ്പുഴ: രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതില്‍ എസ്എന്‍ഡിപി നേതൃത്വത്തില്‍ ആശയക്കുഴപ്പം. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണോ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം ഉണ്ടാക്കിയ സാഹചര്യത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തിയാല്‍ പോരേയെന്ന് മുഖ്യരക്ഷാധികാരി ജി മാധവന്‍ നായര്‍ ചോദിച്ചു.

പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ തന്നെ ഹിന്ദുക്കള്‍ മാത്രം ഉള്‍പ്പെടുത്തുന്ന പാര്‍ട്ടി പോര. സംസ്ഥാന വികസനം ലക്ഷ്യമാക്കി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിക്കാണ് രൂപം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ ആദ്യം ഭൂരിപക്ഷ സമുദായത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നിലവില്‍ വരുമെന്നാണ് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കിയിരുന്നത്. എസ്എന്‍ഡിപിയുടെ പാര്‍ട്ടിയോട് സഹകരിക്കില്ലെന്നും സമദൂരമാണ് എന്‍എസ്എസിന്റെ നിലപാടെന്നും  നേരത്തെ ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.