തൃശൂര്‍ ചേലക്കര പഞ്ചായത്തിലെ വിജയിച്ച സ്ഥാനാര്‍ത്ഥി വിജയാഹ്ലാദത്തിനിടെ വാഹനാപകടത്തില്‍ മരിച്ചു

single-img
8 November 2015

UDF Candi

തൃശൂര്‍ ചേലക്കര പഞ്ചായത്തില്‍ 17 ആം വാര്‍ഡില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. എന്‍ മുരളീധര മേനോനാണ് നെല്ലിക്കുന്നിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വിജയാഹ്ലാദത്തിനിടെ മുരളീധരമേനോന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി മറിഞ്ഞു വീണാണ് അപകടമുണ്ടായത്.

അപകടമുണ്ടായ ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുരളീധര മേനോന്റെ മരണം ചേലക്കര പഞ്ചായത്തിലെ ഭരണത്തേയും സ്വാധീനിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. 11 വീതം സീറ്റുകളാണ് ഇവിടെ ഇരുമുന്നണികള്‍ക്കുള്ളത്. ഇതോടെ ഉപതെരഞ്ഞെടുപ്പ് വരെ ഇടതുമുന്നണിക്ക് ഭരണം നടത്താനാകും. ഉപതെരഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടി വിജയിക്കുന്നോ അവര്‍ക്ക് ഭരണം തുടരാം.