ബിജെപിയുടെ വിജയം അംഗീകരിച്ച് ശിവന്‍കുട്ടി മോതിരം തന്നാല്‍ അത് ബാലികാസദനത്തിന് നല്‍കുമെന്ന് വി.വി രാജേഷ്

single-img
8 November 2015

vv-rajesh

ഒരു ചാനലില്‍ പറഞ്ഞതുപോലെ ബിജെപിയുടെ വിജയം അംഗീകരിച്ച് ശിവന്‍കുട്ടി മോതിരം തന്നാല്‍ അത് ആര്‍.എസ്.എസ് സേവാ വിഭാഗത്തിന്റെ ബാലികാസദനത്തിന് നല്‍കുമെന്ന് ബിജെപി സംസ്ഥാന വക്താവ് വി.വി രാജേഷ്. കാലങ്ങളായി ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും കഠിന പ്രയത്‌നങ്ങളുടേയും ഫലമാണ് ഇത്തവണ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഇരുപതൊ ഇരുപത്തഞ്ചോ സീറ്റുകള്‍ നേടുമെന്നല്ല, ഭരണത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ ഈ വിജയത്തില്‍ സന്തോഷമുണ്ടെന്നും വി.വി രാജേഷ് പ്രതികരിച്ചു. ഭരണത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചാണ് താന്‍ പന്തയം സ്വീകരിക്കാഞ്ഞതെന്നും വി.വി രാജേഷ് പറഞ്ഞു.

ഒരു സ്വകാര്യ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി 20 സീറ്റ് നേടിയാല്‍ വി.വി രാജേഷിന് പൊന്മോതിരം നല്‍കാമെന്ന് വി. ശിവന്‍കുട്ടി പന്തയം വെച്ചിരുന്നു. തെരെഞ്ഞെടുപ്പില്‍ ബിജെപി കോര്‍പ്പറേഷനില്‍ 34 സീറ്റുകള്‍ നേടി.