രാജ്യത്തെ 400 റെയിൽവേ സ്റ്റേഷനുകളുടെ വികസനം സ്വകാര്യ കമ്പനികൾക്ക് നൽകുന്നു

single-img
6 November 2015

train11രാജ്യത്തെ 400 റെയിൽവേ സ്റ്റേഷനുകളുടെ വികസനം സ്വകാര്യ കമ്പനികൾക്ക് റെയിൽവേ നൽകുന്നു .കേരളത്തിൽ നിന്നും ഇതിൽ ആദ്യ ലിസ്റ്റിൽ തിരുവനന്തപുരവും എറണാകുളവും ഇടം പിടിച്ചു.അൻപത് കോടി രൂപ വാർഷിക വരുമാനവും സ്റ്റേഷൻ പരിസരത്ത് സ്ഥലമോ ഉള്ള സ്റ്റേഷനുകൾ ആണ് സ്വകാര്യ കമ്പനികൾക്ക് നൽകുന്നത് .സ്റ്റേഷൻ വികസനത്തിന് റെയിൽവേ ബോർഡ്‌ പുറത്ത് ഇറക്കിയ മാർഗ നിർദേശങ്ങളിൽ ആണ് ഈ വാഗ്ദാനം .പി പി പി മാതൃകയിൽ ആകും പദ്ധതി നടപ്പിലാക്കുന്നത്.നേരത്തെ തന്നെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു .