ക്രിക്കറ്റിനെ ആഗോള കായിക ഇനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇതിഹാസതാരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും ഷെയ്ന്‍ വോണും നടത്തുന്ന ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗിന്റെ ടീം തെരഞ്ഞെടുപ്പു പൂര്‍ത്തിയായി

single-img
6 November 2015

Sachin

ക്രിക്കറ്റിനെ ആഗോള കായിക ഇനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇതിഹാസതാരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും ഷെയ്ന്‍ വോണും നടത്തുന്ന ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗിന്റെ ടീം തെരഞ്ഞെടുപ്പു പൂര്‍ത്തിയായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 29 താരങ്ങളാണ് സച്ചിന്റെ നേതൃത്വത്തിലുള്ള സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സ്, വോണ്‍ നയിക്കുന്ന വോണ്‍സ് വാരിയേഴ്‌സ് എന്നീ ടീമുകളില്‍ ട്വന്റി-20 ലീഗില്‍ മത്സരിക്കുന്നത്.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് ഇതിഹാസ താരങ്ങളുടെ പ്രകടനം ഒരിക്കല്‍ കൂടി കാണാനുള്ള അവസരം ഒരുക്കുകയാണ് ലീഗ്. അമേരിക്കയിലെ ബേസ്‌ബോള്‍ സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

ന്യൂയോര്‍ക്കിലെ സിറ്റി ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ആദ്യമത്സരം ശനിയാഴ്ച നടക്കും. പതിനൊന്നിന് ഹൂസ്റ്റണിലെ മിനിറ്റ് മെയ്ഡ് പാര്‍ക്കിലും 14ന് ലോസ് ആഞ്ചലസിലെ ഡോഡ്ജര്‍ സ്‌റ്റേഡിയത്തിലുമായി മറ്റു മത്സരങ്ങളും നടക്കും.

ടീം അംഗങ്ങള്‍

സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സ്
വിരേന്ദര്‍ സേവാഗ്, വി.വി.എസ് ലക്ഷ്മണ്‍, ബ്രയാന്‍ ലാറ, സൗരവ് ഗാംഗുലി, മഹേള ജയവര്‍ധനെ, കാള്‍ ഹൂപ്പര്‍, മോയിന്‍ ഖാന്‍, മുത്തയ്യ മുരളീധരന്‍, ഗ്രേം സ്വാന്‍, കേര്‍ലി ആബ്രോസ്, ഷോണ്‍ പൊള്ളൊക്ക്, ഗ്ലെന്‍ മഗ്രാത്ത്, ലാന്‍സ് ക്ലൂസ്‌നര്‍, ഷോയെബ് അക്തര്‍.

വോണ്‍സ് വാരിയേഴ്‌സ്
മാത്യു ഹെയ്ഡന്‍, മൈക്കില്‍ വോണ്‍, റിക്കി പോണ്ടിംഗ്, ജോണ്ടി റോഡ്‌സ്, ജാക്ക് കാലിസ്, ആന്‍ഡ്രൂസ് സൈമണ്‍സ്, കുമാര്‍ സംഗക്കാര, സഖ്‌ലൈന്‍ മുസ്താഖ്, ഡാനിയേല്‍ വെട്ടോറി, കോട്‌നി വാല്‍ഷ്, വസീം അക്രം, അലന്‍ ഡൊണാള്‍ഡ്, അജിത് അഗാര്‍ക്കര്‍.