കുവൈത്തിൽ സ്വകാര്യമേഖലയിൽ ജോലിക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവ്

single-img
6 November 2015

Kuwait-Indian-workersകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യമേഖലയിൽ ജോലിക്കത്തെുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷം ഒക്ടോബർ 31 വരെയുള്ള 10 മാസത്തിനിടെ ജോലിക്കത്തെിയവർക്ക് വേണ്ടിയുള്ള റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് കമ്പനികൾ വഴി 58,010 തൊഴിൽ കരാറുകളാണ് ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇത് 32,211 ആയിരുന്നു.  എന്നാൽ കഴിഞ്ഞവർഷം വ്യക്തിഗത തൊഴിൽ കരാറുകൾ 10,120 എണ്ണം സാക്ഷ്യപ്പെടുത്തിയ സ്ഥാനത്ത് ഈ വർഷം ഇതുവരെ 7,554 എണ്ണമാണ് നടന്നത്.

സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാറുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. വ്യക്തിഗത തൊഴിൽ മേഖലയ്ക്ക് പുറമെ ഗാർഹിക തൊഴിൽ കരാറുകളുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞവർഷം 34,450 പുരുഷന്മാരുടെയും 19,676 വനിതകളുടെയും തൊഴിൽ കരാറുകൾ സാക്ഷ്യപ്പെടുത്തിയപ്പോൾ ഈ വർഷം പത്തു മാസത്തിനിടെ 22,234 പുരുഷന്മാരുടെയും ഏഴു വനിതകളുടെയും തൊഴിൽ കരാറുകളാണ് സാക്ഷ്യപ്പെടുത്തിയത്. വനിതാ വീട്ടുജോലിക്കാരുടെ നിയമനത്തിന് സ്പോൺസർ 720 ദീനാർ ബാങ്ക് ഗാരന്റി കെട്ടിവെക്കണമെന്ന നിയമം കർശനമാക്കിയതോടെയാണ് ആ വിഭാഗത്തിൽ എണ്ണം കുറയാൻ കാരണം.

കരാർ സാക്ഷ്യപ്പെടുത്തലിന് ജൂൺ മുതൽ വെബ്സൈറ്റ് വഴിയുള്ള കൂടുതൽ സുതാര്യമായ ഇ-മൈഗ്രേറ്റ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട എംബസി ഹെൽപ്ഡെസ്കും ആരംഭിച്ചിട്ടുണ്ട്. ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ തൊഴിൽ കരാർ, വിസ പകർപ്പ്, സ്പോൺസറെ ബന്ധപ്പെടേണ്ട വിവരങ്ങൾ, എമിഗ്രേഷൻ ക്ളിയറന്‍സ് രേഖകൾ എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കണം. ഈ സംവിധാനം തൊഴിലാളിയുടെയും തൊഴിലുടമയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് സഹായകമാണെന്ന് എംബസി വ്യക്തമാക്കി.