നൂറ്റാണ്ടുകൾ മുന്നെ ഇന്ത്യയുമായി ബന്ധം തുടരുന്ന മാലിദ്വീപ്; ഇപ്പോഴത്തെ അനശ്ചിതാവസ്ഥയിൽ ഇന്ത്യയുമായുള്ള സൗഹൃദത്തിന് വീണിരിക്കുന്ന വിള്ളൽ

single-img
5 November 2015

male_aerialLG

അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന ചെറു ദ്വീപുകളുടെ സമൂഹമാണ്റിപ്പബ്ലിക്ക് ഓഫ് മാൽഡീവ്സ് അഥവാ മാലിദ്വീപ്റിപ്പബ്ലിക്ക്. ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ് ഇവിടത്തെ ഭാഷ. പ്രധാനതൊഴിൽ മത്സ്യ-ബന്ധനവും തെങ്ങുകൃഷിയുമാണ്. വിനോദസഞ്ചാരത്തിലൂടെയും നല്ല വരുമാനം കണ്ടെത്തുന്നുണ്ട്. 1887 മുതൽ 1965 വരെ ബ്രിട്ടീഷ്സംരക്ഷിതപ്രദേശമായിരുന്ന മാലി 1965-ൽ സ്വതന്ത്രമാകുകയും 1968-ൽ റിപ്പബ്ലിക്ക് ആകുകയും ചെയ്തു.

പുരാധന കാലം മുതൽ തന്നെ ഇന്ത്യയുമായി വളരെയധികം അടുത്തബന്ധമുണ്ടായിരുന്നു മാലിദ്വീപിന്. ഇൻ ഗിരിവാറു എന്നറിയപ്പെടുന്നജനവിഭാഗമാണത്രേ മാലിദ്വീപിലെ ആദിമനിവാസികൾ. ഈ വംശം തമിഴരിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പ്രാചീനസംസ്കാരങ്ങളിലെ സമുദ്രയാത്രികരുടെ ഇടത്താവളമായിരുന്നു മാലിദ്വീപ്. കൂടാതെ അന്ന് മുതൽ സാംസ്കാരികപരമായും വാണിജ്യപരമായും മാലി ഇന്ത്യയുമായി സൗഹൃദം പുലർത്തി വന്നിരുന്നു.

1965 ജൂലൈ 25-ന് മാലിദ്വീപ് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായി. 1968-ൽ ദേശീയ ഹിതപരിശോധനയിലൂടെ മാലിദ്വീപിൽ സുൽത്താൻ ഭരണംഅവസാനിച്ചു. ആദ്യ പ്രസിഡന്റായി ഇബ്രാഹിം നസീർ സ്ഥാനമേറ്റു. 1973-ൽ അദ്ദേഹം വീണ്ടും പ്രസിഡന്റായെങ്കിലും രാജ്യത്തിന്റെ സാമ്പത്തികനിലവഷളായി. 1978-ൽ ഖജനാവിലെ ലക്ഷക്കണക്കിനു ഡോളറുമായി പ്രസിഡന്റ് നസീർ സിംഗപ്പൂരിലേക്ക്പലായനം ചെയ്തു. ഈ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മാലിക്ക് പിന്തുണയുമായി ഇന്ത്യ ഒപ്പമുണ്ടായിരുന്നു. ഇന്ത്യയുടെ സഹായത്തോടെ അന്ന് പ്രസിഡന്റ് പദം മൗമൂൺ അബ്ദുൾ ഖയൂം ഏറ്റെടുത്തു. 1978മുതൽ തുടർച്ചയായി അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്നു.

Shaheed Hussain Adam salin

എന്നാൽ അബ്ദുൾ ഖയൂമിനെ അട്ടിമറിക്കാൻ പലതവണ ശ്രമങ്ങളുണ്ടായി. 1988 നവംബർ മാസം ‘പ്ലോട്ട്’ എന്ന ശ്രീലങ്കൻ ഭീകരസംഘടനയിലെഅംഗങ്ങളായിരുന്ന സായുധരായ 80 തമിഴ് അക്രമികൾ ഒരു കപ്പലിലെത്തി നടത്തിയ അട്ടിമറി ശ്രമം ഇന്ത്യ ഇടപെട്ടാണ് പരാജയപ്പെടുത്തിയത്. ശ്രീലങ്കയിൽപ്രവർത്തിക്കുന്ന അബ്ദുള്ള ലുത്ഫി എന്ന മാലിദ്വീപുകാരൻ വ്യവസായിയായിരുന്നു ഈ അട്ടിമറി ശ്രമത്തിനു പിന്നിൽ. ഖയൂമിന്റെ സഹായാഭ്യർത്ഥനയെതുടർന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1600 സൈനികരെ വിമാനമാർഗ്ഗം മാലിദ്വീപിലെത്തിച്ചു. ഇന്ത്യൻ പട്ടാളത്തിന്റെവരവോടെ തന്നെ അക്രമികൾ പലായനം ചെയ്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 19 പേർ മരിച്ചു. ബന്ദികളാക്കപ്പെട്ട ഏതാനും പേർക്കും ജീവൻ നഷ്ടമായി.മൂന്നു ദിവസത്തിനകം അക്രമികളുടെ കപ്പൽ ഇന്ത്യൻ സൈന്യം പിടിച്ചെടുക്കുകയും ചെയ്തു.

പിന്നീട് പല കാരണങ്ങളാൽ ഇന്ത്യയുമായി അകന്നു നിന്നിരുന്നു മാലി. മുപ്പത് വർഷത്തോളം ഖയ്യൂമിന്റെ ഏകാതിപത്യ ഭരണം അവിടെ നീൺറ്റുനിന്നു. 2008ൽ മനുഷ്യാവകാശ പ്രവർത്തകനും പരിസ്ഥിതി വാദിയും രാഷ്ട്രീയത്തടവുകാരനുമായിരുന്ന മുഹമ്മദ് നഷീദ് അധികാരമേറ്റു.മാലദ്വീപിൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മാലിയിൽ ജനാധിപത്യം വരുന്നതിന് ഇന്ത്യയും പ്രധാന പങ്ക് വഹിച്ചിരുന്നു. പ്രതിരോധം, സുരക്ഷ, ഊർജം, ആരോഗ്യം എന്നീ മേഖലകളിലെല്ലാം ഇന്ത്യയുമായി മാലിദ്വീപ് സഹകരിച്ച് വന്നിരുന്നു.

main-qimg-5a874d44a4818ab70df299cb460816ad

നമ്മുടെ തലസ്ഥാന നഗരിയായ തിരുവന്തപുരമായും അടുത്ത ബന്ധമാണ് മാലിയ്ക്ക്. മാലിദ്വീപ് കേരള തീരത്ത് നിന്നും വളരെ അടുത്തായതുകൊണ്ട് തന്നെ. ഇടത്തരക്കാരായ മാലിദ്വീപുകാർ ചികിത്സയ്ക്കും പഠനത്തിനും ഷോപ്പിംഗിനും എല്ലാം ആശ്രയിക്കുന്നത് തിരുവനന്തപുരത്തെയാണ്.

എന്നാൽ കഴിഞ്ഞ കൂറേ വർഷങ്ങളായി മാലിദ്വീപിൽ അനശ്ചിതാവസ്ഥ തുടരുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് മാലി പ്രസിഡന്റിനെ അട്ടിമറിക്കാനുള്ള ശ്രമവും അതുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്റ് അറസ്റ്റിലായതും. ശ്രീലങ്കയുമായി നല്ല അടുപ്പം സ്ഥാപിച്ചിരിക്കുന്ന മാലി ഈയിടെയായി ഇന്ത്യയോട് പരോക്ഷമായി അത്ര സുഖത്തിലല്ല എന്നത് സത്യമാണ്. വിനോദസഞ്ചാരത്തിലൂടെയും മത്സ്യബന്ധനത്തിലൂടെയുമാണ് മാലിദ്വീപിലേക്ക് പ്രധാനമായും വരിമാനം എത്തിച്ചേരുന്നത്. ഈ മേഖലകളിലെ ഉന്നമനത്തിന് ഇന്ത്യയെ കൂട്ടുപിടിക്കുന്നതിനേക്കാൾ മറ്റ് സമ്പന്ന ഏഷ്യൻ രാജ്യങ്ങളെ അടുപ്പിക്കാനാണ് മാലി ശ്രമിക്കുന്നത്. എങ്കിലും മാലിയ്ക്ക് സഹായം നൽകുന്നതിനായി ഇന്ത്യ അന്നും ഇന്നും പ്രത്യേക ഉത്സാഹം പ്രകടിപ്പിക്കുന്നുണ്ട്.