പലക്കാട് ബി.ജെ.പി ബൂത്തുപിടിച്ചുവെന്നാരോപിച്ച് എല്‍.ഡി.എഫ് വോട്ടിംഗ് ബഹിഷ്ക്കരിച്ചു
5 November 2015
പാലക്കാട്: ജില്ലയിലെ വടക്കുംതറ ഈസ്റ്റ് വാര്‍ഡിലെ പള്ളിപ്പുറം ബൂത്തില്‍ ബി.ജെ.പി ബൂത്തുപിടിച്ചുവെന്നാരോപിച്ച് എല്‍.ഡി.എഫ് വോട്ടിംഗ് ബഹിഷ്ക്കരിച്ചു. ബിജിപി ശക്തി കേന്ദ്രമായ ഇവിടെ പോളിംഗ് ഉദ്യോഗസ്ഥരെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി കള്ള വോട്ടു ചെയ്യുകയായിരുന്നു.
ബി.ജെ.പി അനുഭാവികള്‍ക്ക് യാതൊരു തരത്തിലുമുള്ള തിരിച്ചറിയില്‍ കാര്ഡുകളെുമില്ലാതെ വോട്ടുചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. ഇവിടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നും പരാതിയുണ്ട്.