ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി ശരിവച്ചു

single-img
5 November 2015

supreme courtന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി ശരിവച്ചു.   നിരോധനത്തെ ചോദ്യംചെയ്ത് ഓണ്‍ലൈന്‍ ലോട്ടറി കമ്പനികളും വ്യാപാരികളും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിരോധനം നീക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് ഇറക്കണം എന്നായിരുന്നു ഉടമകളുടെ ആവശ്യം.

കേന്ദ്ര ലോട്ടറി നിയമപ്രകാരം ഓണ്‍ലൈന്‍ ലോട്ടറിയും കടലാസ് ലോട്ടറിയും തമ്മില്‍ വേര്‍തിരിവില്ലെന്നായിരുന്നു ഉടമകളുടെ വാദം. ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുകയാണെങ്കില്‍ കടലാസ് ലോട്ടറിയും നിരോധിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.  ഹര്‍ജി ലോട്ടറി നിരോധനവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റി.