ജനങ്ങള്‍ ഇത്തവണയും യുഡിഎഫിനെ വിജയിപ്പിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഉമ്മന്‍ചാണ്ടി

single-img
5 November 2015

Oommen-Chandy_3പുതുപ്പള്ളി:  ജനങ്ങള്‍ ഇത്തവണയും യുഡിഎഫിനെ വിജയിപ്പിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന്റെ ഐക്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും തിരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ജനം തള്ളും. ബാര്‍ കോഴ കോടതിവിധി ഒരിക്കലും തിരിച്ചടിയാവില്ല.

അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് അരുവിക്കര തിരഞ്ഞെടുപ്പ് എന്ന് ഓര്‍ക്കണം. മന്ത്രി കെ.എം. മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് കോടതി വിധി വന്നയുടനെ തന്നെ താന്‍ പ്രതികരിച്ചിരുന്നുവെന്നും ഇപ്പോഴും അതുതന്നെയാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധി മാത്രം ചര്‍ച്ചചെയ്യാനല്ല കെപിസിസി യോഗം ചേരുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് ചര്‍ച്ചചെയ്യാന്‍ വേറെയും കാര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് വ്യാപകമായി വോട്ടിങ് യന്ത്രം കേടായത് തിരഞ്ഞെടുപ്പു കമ്മീഷന്‍ പരിശോധിക്കുന്നുവെന്നാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.