ഭക്ഷണക്രമം മാറ്റിയാൽ കുടവയർ കുറയ്ക്കാം

single-img
4 November 2015

belly_fat3നിരവധി ആളുകൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കുടവയർ. ഇത് നമ്മുടെ ശരീര സൗന്ദര്യം കുറയ്ക്കുമെന്നതിലുപരി ഹൈപർടെൻഷൻ, ഡയബറ്റിക്സ്, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്കും കാരണാമാകുന്നു. അടുത്തകാലത്ത് ഇംഗ്ലണ്ടിലെ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ ടൈപ് 2 ഡയബറ്റിക്സിന്റെ അടയാളമാണ് കുടവയറെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ‘ജേർണൽ ഹാർട്ട്’ ആരോഗ്യപംക്തിയിൽ പ്രസിദ്ധീകരിക്കപെട്ട പഠനറിപ്പോർട്ടിൽ കുടവയർ ഹൃദയാഘാതത്തിന് കാരണമാകുന്നു എന്നും പറയുന്നു.

കുടവയറുണ്ടാകാനുള്ള പ്രധാന കാരണമായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് നിയന്ത്രണമില്ലാത്ത ഭക്ഷണക്രമമാണ്. വ്യായാമക്കുറവ്, ഹോർമോണുകളുടെ ക്രമവ്യത്യാസം, ജനിതകകാരണങ്ങൾ എന്നിവയാലും കുടവയർ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നതും കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെയും കുടവയർ തടയാനും ഉള്ളവർക്ക് കുറയ്ക്കാനും സാധിക്കും.

കുടവയർ ഇല്ലാതാക്കാൻ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ:-

Pineapple-Fruit-image1. പൈനാപ്പിൾ: ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയതാണ് പൈനാപ്പിൾ. ബ്രോമെലൈൻ ശരീരത്തിലുണ്ടാവുന്ന അമിത പ്രോട്ടിനേയും കൊളസ്റ്റ്രോലിനേയും ഇല്ലാതാക്കുന്നു.

2. ചെറി: ചെറികൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ പോഷകപരിണാമ പ്രക്രിയകൾ നല്ലരീതിയിൽ നടക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. പോഷകപരിണാമം നല്ലരീതിയിൽ നടക്കുകയാണെങ്കിൽ അമിതവണ്ണം, കുടവയർ, ഹൃദ്രോഗങ്ങൾ തുടങ്ങിയവ തടയാം.

beautiful-fresh-red-water-melon-slices-wallpaper-for-computers13. തണ്ണിമത്തൻ: ശരീരം ശുദ്ധിയാക്കാനുള്ള ഏറ്റവും മികച്ചതാണ് തണ്ണിമത്തൻ. ഇതിൽ ജലാംശം ഏറെയുല്ലതിനാൽ ശരീരം ശുദ്ധീകരിച്ച് മൂത്രത്തിലൂടെ അത് പുറത്തേക്ക് കളയുന്നു. ഇതിലൂടെ അമിതമയി അടിഞ്ഞുകൂടിയ കൊഴുപ്പുകളും പുറംതള്ളപ്പെടുന്നു.

4. അവോക്കാടൊ അഥവ വെണ്ണപ്പഴം: ശരീരത്തിന് ആവശ്യമായ കൊഴുപ്പ് അടങ്ങിയിരിക്കുന്ന പഴമാണിത്. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാകുന്നു.

5. ഗ്രീൻ ടീ: ശരീരത്തിലെ ചയാപചയം അഥവ മെറ്റബോളിസത്തിന് സഹായകമാകുന്ന ആന്റി ഓക്സിഡന്റുകൾ ഗ്രീൻ ടീയിൽ വളരെയധികം അടങ്ങിയിരിക്കുന്നു. ഇവ കൊഴുപ്പുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

6. ആപ്പിൾ: ‘An apple a day keeps the doctor away’ എന്നൊരു ചൊല്ലൊണ്ട് ഇംഗ്ലീഷിൽ. അത് അക്ഷരാർത്ഥത്തിൽ ശരിയാണ്. ഒരു വ്യക്തിയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകങ്ങൾ മുഴുവൻ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ആപ്പിൾ സ്ഥിരം കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യും.

7. ബദാം പരിപ്പ്: വളരെ പോഷകഗുണമുള്ളതും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയതാണ് ബദാം. കൂടാതെ ബദാം കഴിക്കുന്നത് ഭക്ഷണം കഴിക്കുന്നതിലുള്ള ആർത്തി കുറയ്ക്കും. ഇതുവഴി അമിതഭക്ഷണം ഒഴിവാക്കാം.

8. പയർ വർഗ്ഗങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പുകൾ ഇല്ലാതാക്കും. അതുവഴി കുടവയർ, അമിതഭാരം തുടങ്ങിയവ ഒഴിവാക്കാം.

9. ഇല വർഗ്ഗത്തിൽ പെട്ട പച്ചക്കറികളിൽ പോഷകങ്ങൾ, കാൽസിയം, വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിന്റെ മെറ്റബോളിസത്തിന് വളരെയധികം സഹായകമാണ്.

Tomatoes_iStock_000005591923Small[1]10. തക്കാളി: 9-oxo-ODA എന്ന മിശൃതം ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് തക്കാളി. ഈ മിശൃതം രക്തത്തിലെ ലിപിഡിന്റെ അളവ് കുറയ്ക്കുകയും അതുവഴി കുടവയർ നിയന്ത്രിക്കുകയും ചെയ്യുന്നു. അമിതഭാരം മൂലമുണ്ടാകുന്ന രോഗങ്ങൾ തടയുന്നതിനും ഇത് സഹായിക്കുന്നു.