സേവാഗ് ഒരു പേടി സ്വപ്‌നമായിരുന്നെന്നും സെവാഗിനു മുന്നില്‍ പിഴച്ചാല്‍ പന്ത് ഗ്യാലറിയില്‍ കിടക്കുമെന്നും ഡെയ്ന്‍ സ്‌റ്റൈന്‍

single-img
4 November 2015

Sehwagസേവാഗ് ഒരു പേടി സ്വപ്‌നമായിരുന്നെന്നും സെവാഗിനു മുന്നില്‍ പിഴച്ചാല്‍ പന്ത് ഗ്യാലറിയില്‍ കിടക്കുമെന്നും ലോകത്തിലെ ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളറായ ഡെയ്ന്‍ സ്‌റ്റെന്‍. ഇന്നത്തെ ടീം നല്ലതാണെങ്കിലും സേവാഗിന്റെ അത്ര പോരാ എന്നും താരം പറഞ്ഞു.

താന്‍ മുമ്പ് സേവാഗിനെതിരെ കളിച്ചിട്ടുണ്ടെന്നും ഇന്ത്യക്കെതിരെ നാളെ നടക്കാനിരിക്കുന്ന അദ്യ ടെസ്റ്റിനു മുന്നോടിയായ സ്‌റ്റൈന്‍ പറഞ്ഞു. സെവാഗ് ഒരു പേടിസ്വപ്‌നമായിരുന്നു, ചെറിയ പിഴവ് പറ്റിയാല്‍ മതി പന്ത് അതിര്‍ത്തിക്കപ്പുറമായിരിക്കും പതിക്കുകയെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

ക്രിക്കറ്റില്‍ ഓരോ കളിക്കാര്‍ക്കും ഓരോ രീതിയാണ്, സ്റ്റംപിന് മുകളില്‍ പന്തെറിഞ്ഞാല്‍ സച്ചിന്‍ അത് പോയിന്റില്‍ അടിക്കും എന്നാല്‍ മുരളീ വിജയ് ചിലപ്പോഴത് കവറിലേക്കായിരിക്കും കളിക്കുക: സ്‌റ്റെന്‍ പറഞ്ഞു.