ഷാരൂഖിന്റെ ദേശസ്നേഹം ചോദ്യം ചെയ്യുന്ന ബിജെപി നേതാക്കൾക്കറിയുമോ രാജ്യത്തിനായി പോരാടിയ താജ്‌ മുഹമ്മദ്‌ ഖാനെ?സ്വാതന്ത്രസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്ത് ചാടി രാജ്യത്തിനായി പോരാടിയ ഷാരൂഖ് ഖാന്റെ കുടുംബ ചരിത്രം

single-img
4 November 2015

25sld11രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു വരികയാണെന്ന ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ പ്രസ്താവനയ്ക്ക് ശേഷം ഷാരൂഖിന്റെ രാജ്യസ്നേഹം ചോദ്യം ചെയ്ത് സംഘപരിവാർ നേതാക്കൾ ഒന്നടങ്കം രംഗത്ത് ഇറങ്ങിയിരിക്കുകയാണല്ലോ.കഴിഞ്ഞ തിങ്കളാഴ്ചയാണു രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു വരികയാണെന്നും അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്മാര്‍ പുരസ്‌ക്കാരങ്ങള്‍ തിരികെ നല്‍കുന്ന പുതിയ മുന്നേറ്റത്തെ ബഹുമാനിക്കുന്നുണ്ടെന്നും തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം തിരിച്ച് നല്‍കാന്‍ തയ്യാറാണെന്നും ഷാരൂഖ് പറഞ്ഞത് അതിനെ തുടർന്നാണു ഷാരൂഖ് പാക് ഏജന്റാണെന്ന ആരോപണവുമായി സംഘപരിവാർ നേതാക്കൾ രംഗത്ത് വന്നത്

Shah-Rukh-Khan-fatherസ്വാതന്ത്രസമരകാലത്ത് രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയ കുടുംബമാണു ഷാരൂഖിന്റേത്.ഷാരൂഖിന്റെ പിതാവ് താജ് മുഹമ്മദ് ഖാൻ സ്വാതന്ത്രസമരത്തിൽ സജീവമായി പങ്കെടുത്തയാളാണു.ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിദ്യാർഥി കാലഘട്ടം മുതൽ അംഗമായിരുന്ന ഷാരൂഖിന്റെ പിതാവ് പെഷവാര്‍ കേന്ദ്രീകരിച്‌ ക്വിറ്റ്‌ ഇന്ത്യാ സമരത്തിലെ മുന്നണി പോരാളി ആയിരുന്നു.അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ ആശയങ്ങളിൽ ആകൃഷ്ടനായ താജ് മുഹമ്മദ് ഖാൻ വിഭജനാനന്തരം പാക്കിസ്ഥാൻ വിട്ട്‌ ഇന്ത്യയിൽ താമസമാക്കിയ രാജ്യ സ്നേഹി കൂടിയാണു.

Shah-Rukh-Khan-Parentsസ്വാതന്ത്രസമരകാലത്തെ പ്രവർത്തനങ്ങൾ ബഹുമാനിച്ച് രാജ്യം ഷാരൂഖിന്റെ പിതാവിനു ” താമ്ര പത്രം ” നൽകി ബഹുമാനിച്ചിരുന്നു.അദ്ദേഹത്തിന്റെ പുത്രനെയാണു പാകിസ്ഥാൻ ഏജന്റായി സംഘപരിവാർ നേതാക്കൾ ചിത്രീകരിക്കുന്നത്

ഷാരൂഖിന്റെ മാതാവ് സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ മേജർ ജനറൽ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു.

അഖണ്ഡ ഭാരതത്തിനു വേണ്ടി നില നിന്ന കാരണം 1948 മുതൽ 1954 വരെ പെഷവാറിൽ തടവറയിലായിരുന്നു ഷാരൂഖിന്റെ പിതാവിന്റെ സഹോദരൻ ഗുലാം മുഹമ്മദ്‌ ഖാൻ.ചുരുക്കത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ഭാരതത്തിനായി നിലകൊള്ളുകയും ചെയ്ത ഒരു കുടുംബത്തിലെ അംഗത്തെയാണു സ്വാതന്ത്രസമര കാലഘട്ടത്തിൽ രാജ്യത്തിനായി സംഭാവനകൾ ഒന്നും നൽകാത്ത സംഘടനയുടെ പിന്മുറക്കാർ വിമർശിക്കുന്നത്