4ജി സപ്പോർട്ടോടുകൂടി സാംസങ് ‘ഓൺ’ ഫോണുകൾ വിപണിയിൽ

single-img
4 November 2015

 

samsung_on5_on7-e14465398286964ജി സപ്പോർട്ട് ചെയ്യുന്ന സാംസങ്ങിന്റെ പുതിയ സ്മാർട്ട്ഫോണുകളായ ഗാലക്സി ഓൺ5, ഗാലക്സി ഓൺ7 എന്നിവ ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ഗാലക്സി ഓൺ5ന് 8990 രൂപയും, ഗാലക്സി ഓൺ7ന് 10,990 രൂപയുമാണ് വില. ചൊവ്വാഴ്ച മുതൽ ഓൺലൈൻ ഷോപ്പിങ് പോർട്ടലുകൾ വഴി ഇവ ലഭ്യമാകും.

 

ഡുവൽ സിം പ്രവർത്തിപ്പിക്കാവുന്ന ആൺഡ്രോയിഡ് 5.1.1 ലോല്ലിപോപ്പ് പ്രൊസസ്സറാണ് ഇവ രണ്ടിലും വരുന്നത്. സാങ്കേതികതയിലും രൂപകൽപ്പനയിലും ഒരുപോലെയാണ് ഓൺ 5വും ഓൺ7നും. എന്നാൽ ഡിസ്പ്ലേ വലിപ്പത്തിലും ക്യാമറ റിസലൂഷനിലുമാണ് ആകെ വിത്യാസം. ഗാലക്സി ഓൺ5വിൽ 5 ഇഞ്ച് ഡിസ്പ്ലേ വരുമ്പോൾ ഓൺ 7ന് കുറച്ചുകൂടി വലിപ്പമുള്ള 5.5 ഇഞ്ച് ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഓൺ7ന്റെ പിൻക്യാമറ 13 മെഗാപിക്സലും ഓൺ 5വിന്റെ പിൻക്യാമറ 8 മെഗാപിക്സലുമാണ്. രണ്ട് ഫോണുകളുടേയും മുൻക്യാമറകൾ 5 മെഗാപിക്സൽ വീതമാണ്.

 

1.2 ജിഗാഹെർട്ട്സ് എക്സിനോസ് 3475 സിസ്റ്റത്തിൽ 1.5 ഗിബി റാമും ഉൾക്കൊള്ളിച്ചിരിക്കുന്നു. 8 ജിബി ഇൻബിൾട്ട് മെമ്മറിയിൽ ലഭ്യമാകുന്ന ഈ 4ജി ഫോണുകളിൽ എസ്.ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം.

ബ്ല്യൂറ്റൂത്ത്, ജിപിഎസ്, ഗ്ലോനാസ്സ്, യു.എസ്.ബി, 3ജി, ജി.പി.ആർ.എസ് തുടങ്ങിയ കണക്രിവിറ്റി ഓപഷനുകളും ഗാലക്സി ഓൺ 5, ഓൺ7 ഫോണുകളിൽ പ്രവർത്തിക്കുന്നു. കൂടുതൽ ശേഷിയുള്ള 3000എം.എ.എച്ച് ബാറ്ററികളാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്.