ഓൾസ്റ്റാർസ് ക്രിക്കറ്റ് ടൂർണമെന്റിൽ സച്ചിനൊപ്പം ഓപ്പൺ ചെയ്യാനായില്ലെങ്കിൽ കളിക്കാനില്ലെന്ന് ഗാംഗുലി

single-img
4 November 2015

sachin-1836279കൊൽക്കത്ത: ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുകെട്ടിൽ ഒന്നായിരുന്നു സചിൻ-ഗാംഗുലി സഖ്യത്തിന്റേത് ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഗാംഗുലിയ്ക്ക് സച്ചിനുമായുള്ള പാർട്നർഷിപ്പാണ് താത്പര്യം.ഇപ്പോഴും സച്ചിനൊപ്പം തന്നെ ഇന്നിങ്‌സ് ഓപ്പൺ ചെയ്യണമെന്നാണ് ദാദയുടെ മോഹം.

ഓള്‍ സ്റ്റാഴ്‌സ് ലീഗിൽ സച്ചിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ അടുത്ത വിമാനത്തിൽ നാട്ടിലേയ്ക്ക് പറക്കുമെന്ന് പാതി തമാശയായി പറയുകയും ചെയ്തു മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ന്യൂയോർക്കിൽ ആരംഭിക്കുന്ന വിരമിച്ച കളിക്കാർ അണിനിരക്കുന്ന ഓൾസ്റ്റാർസ് ടൂർണമെന്റിലെ മത്സരത്തിനുവേണ്ടിയുള്ള പരിശീലനത്തിനിടെയാണ് മാധ്യമപ്രവർത്തകരോട് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയിലെ പ്രശസ്തമായ ബെയ്‌സ്‌ബോൾ സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

സച്ചിൻ തെണ്ടുൾക്കർ നയിക്കുന്ന സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സിലാണ് ഗാംഗുലി കളിക്കുക. നവംബർ ഏഴിന് ഷെയ്ൻ വോണിന്റെ ഷെയ്ന്‍സ് വാരിയേഴ്‌സിനെതിരെയാണ് സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. മാത്യു ഹെയ്ഡൻ, മഹേല ജയവർധനെ, ജാക് കാലിസ്, ജോണ്ടി റോഡ്‌സ്, വി.വി.എസ്. ലക്ഷ്മൺ, കുമാർ സംഗക്കാര, ഷോൺ പൊള്ളോക്ക്, കോട്ണി വാൾഷ്, ആംബ്രോസ്, ലാൻസ് ക്ലൂസ്‌നർ, അജിത് അഗാർക്കർ, ഗ്രേം സ്മിത്ത് എന്നിവരാണ് സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സിലെ മറ്റ് താരങ്ങൾ.