കഴക്കൂട്ടത്ത് മൂന്ന് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

single-img
4 November 2015

police-line-do-not-cross-tape-at-crime-scene-1-2000x1349തിരുവനന്തപുരം: കഴക്കൂട്ടത്ത് മൂന്ന് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.ഐ.ടി.യു പ്രവര്‍ത്തകരായ ജയപ്രകാശ്, ദിനേഷ്‌ലാല്‍, സജി എന്നിവര്‍ക്കാണ് അരശുംമൂട്ടില്‍ വെച്ച് വെട്ടേറ്റത്. തലയ്ക്കും വയറിനും കഴുത്തിനും വെട്ടേറ്റ ജയപ്രകാശിനെ ഗുരുതരമായ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാലത്ത് കാറില്‍ സി.ഐ.ടി.യു ഓഫീസിലെത്തിയ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവര്‍ ജയപ്രകാശുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇതില്‍ ഒരാള്‍ വടിവാള്‍ കൊണ്ട് ജയപ്രകാശിനെ തലങ്ങും വിലങ്ങും വെട്ടുകയുമായിരുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേര്‍ക്ക് വെട്ടേറ്റത്.