നിങ്ങൾക്ക് ഡയബറ്റിക്സ് ഉണ്ടൊ? ഇനി സ്മാർട്ട്ഫോണിൽ അറിയാം

single-img
4 November 2015

diabetes-treatmentഡയബറ്റിക്സ് പരിശോധിക്കാൻ ഇനി ലാബിൽ പോകണമെന്നില്ല.  സ്മാർട്ട്ഫോൺ കൈയ്യിലുണ്ടായാൽ മതി. സ്മാർട്ട്ഫോണുമായി സംയോജിപ്പിച്ച് ഡയബറ്റിക്സ് പരിശോധിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രക്ഞർ. മെക്സിക്കോയിലെ ടെക് ഡി മൊണ്ടേറി സർവകലാശാലയിലെ ഡോ. മാർകൊ അന്റോണിയോ റൈറ്റ് പലോമേഴ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന്റെ സൃഷ്ടാക്കൾ. ഒരു വ്യക്തിയുടെ ഉമിനീരിൽ നിന്നും ടൈപ് 2 ഡയബറ്റിക്സിന്റെ അളവ് ഈ ഉപകരണത്തിലൂടെ കണ്ടെത്താൻ സാധിക്കും.

സിറിഞ്ചോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കാതെ ഇത് വഴി ഡയമറ്റിക്സ് പരിശോധിക്കാം. ചുരുങ്ങിയ സമയത്തിനുള്ളിൽ റിസൾട്ട് ലഭിക്കുമെന്നതും ഇതിന്റെ സവിശേഷതയാണ്, ഡോ. മാർക്കോ പറഞ്ഞു.

സ്മാർട്ട്ഫോണുമായി ഘടിപ്പിച്ചിരിക്കുന്ന ഡയബറ്റിക് ടെസ്റ്റ് ഉപകരണത്തിൽ ഉമിനീർ സാമ്പിൽ വെക്കുന്നു. ഇതിനായി പ്രത്യേകം വികസിപ്പിച്ച സോഫ്റ്റ്വെയർ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ഉമിനീർ സ്കാൻ ചെയ്യുന്നു. ഇത്തരത്തിൽ ഉമിനീരിൽ അടങ്ങിയിരിക്കുന്ന ഡയബറ്റിക്സിന്റെ അളവ് ഉപകരണത്തിൽ സൂചിപ്പിക്കുന്നു.

മെക്സിക്കൻ സർവകലാശാലയിലേയും ഹൂസ്റ്റൺ സർവകലാശാലയിലേയും വിവിധ വിഭാഗത്തിലെ വിദഗ്ദ്ധർ ചേർന്നാണ് ഇത് വികസിപ്പിച്ചത്.