ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും ഹമ്മര്‍ കാര്‍ ഇടിപ്പിക്കുന്നതും കണ്ടുവെന്ന് ചന്ദ്രബോസ് വധക്കേസിലെ മൂന്നാംസാക്ഷി കോടതിയില്‍

single-img
3 November 2015

nisam-01

ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും ഹമ്മര്‍ കാര്‍ ഇടിപ്പിക്കുന്നതും കണ്ടുവെന്ന് ചന്ദ്രബോസ് വധക്കേസിലെ മൂന്നാംസാക്ഷി കോടതിയില്‍ അറിയിച്ചു. അക്രമമുണ്ടാകുമ്പോള്‍ ഔട്ടര്‍ ഗേറ്റിലെ സെക്യൂരിറ്റി ചുമതല ബേബിക്കായിരുന്നു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി കാബിന്‍ അടിച്ചുതകര്‍ക്കാന്‍ നിസാം ഉപയോഗിച്ചതു തന്റെ സെക്യൂരിറ്റി ബാറ്റണായിരുന്നുവെന്നും ബേബി പറഞ്ഞു.

ഹമ്മര്‍ കാറില്‍ അമിതവേഗത്തില്‍ ഓടിച്ചുവന്ന നിസാം ഗേറ്റ് അടച്ചിരുന്നതില്‍ പ്രകോപിതനായെന്നും വാഹനം നിര്‍ത്തി അസഭ്യം പറയുകയതായിരു്‌നുശവന്നും ബേബി പറഞ്ഞു. ഓഫീസ് അസിസ്റ്റന്റ് തസ്തികയാണു ചന്ദ്രബോസിന്. തനിക്കുനേരേ നിസാം ആക്രോശിക്കുന്നതു കണ്ട് സെക്യൂരിറ്റി കാബിനകത്തായിരുന്ന അനൂപിനു പിന്നാലെയാണ് ചന്ദ്രബോസ് എത്തിയതെന്നും എന്താണ് സര്‍ എന്നു ചോദിച്ചതും അസഭ്യം പറഞ്ഞു നിസാം തട്ടിക്കയറുകയായിരുന്നുവെന്നും ബേബി പറഞ്ഞു.

ചന്ദ്രബോസിനെ ആക്രമിക്കുന്നതു തടയാനെത്തിയ അനൂപിന്റെ മുഖത്തു നിസാം അടിച്ചതായും തന്നെ ചവിട്ടാന്‍ ഓങ്ങിയതായും ബേബി പറഞ്ഞു. സെക്യൂരിറ്റി കാബിന്റെ അടുത്തു സൂക്ഷിച്ചിരുന്ന ബാറ്റണ്‍ എടുത്താണ് നിസാം ഗ്ലാസുകള്‍ തകര്‍ത്തത്. ഇതിനിടെ വടി ഒടിഞ്ഞുപോവുകയും ചെയ്തു. തകര്‍ത്ത ജനാലയിലൂടെ നൂണ്ട് അകത്തുകയറിയ നിസാം ഇതേ വടി ഉപയോഗിച്ച് ചന്ദ്രബോസിനെയും മര്‍ദ്ദിക്കുകയായിരുന്നു.

ചന്ദ്രബോസിനെ നിലത്തിട്ടു ചവിട്ടിയ നിസാം പൊട്ടിവീണ ചില്ലുകൊണ്ട് കുത്തുകയും ചെയ്തു. തുടര്‍ന്നു തോക്കെടുത്തുവരാമെന്ന് ആക്രോശിച്ചു നിസാം പുറത്തേക്കിറങ്ങി. ഇതോടെ താനും അനൂപും ചേര്‍ന്ന് ചന്ദ്രബോസിനോടു വേഗം പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും വാതിലിലൂടെ ചന്ദ്രബോസ് പുറത്തിറങ്ങുന്നതുകണ്ട് നിസാം ചന്ദ്രബോസിനെ ഓടിക്കുകയും ഹമ്മര്‍ കാറില്‍ പിന്തുടര്‍ന്ന് ഇടിക്കുകയുമായിരുന്നുവെന്നു ബേബി പറഞ്ഞു. ചന്ദ്രബോസിനു മര്‍ദനമേറ്റ വിവരം പേരാമംഗലം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചതു താനാണെന്നും ബേബി അറിയിച്ചു.