ബി.പി.എല്‍, എ.പി.എല്‍. കാര്‍ഡുകള്‍ക്കു പകരം പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി കാര്‍ഡുകള്‍ ഏര്‍പ്പെടുത്തും : അനൂപ്‌ ജേക്കബ്‌

single-img
3 November 2015

anoopjacob_thumbസംസ്‌ഥാനത്ത് ബി.പി.എല്‍, എ.പി.എല്‍. കാര്‍ഡുകള്‍ക്കു പകരം പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്നു മന്ത്രി അനൂപ്‌ ജേക്കബ്‌.റേഷന്‍ കാര്‍ഡ്‌ പുതുക്കലുമായി ബന്ധപ്പെട്ട്‌ 15 ശതമാനത്തില്‍ താഴെ തെറ്റുകള്‍മാത്രമാണുള്ളത്‌. കഴിഞ്ഞ തവണ തെറ്റുതിരുത്തല്‍ ഇല്ലാതിരുന്നതിനാല്‍ 15 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ പിന്നീട്‌ മാറ്റിക്കൊടുക്കേണ്ടി വന്നു. അതേസമയം കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും തടയാന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്‌ എന്നും മന്ത്രി പറഞ്ഞു.