പാട്ടത്തിനെടുത്ത ഭൂമിയിലല്ല രാജ്യത്തെ മുസ്ലീങ്ങള്‍ ജീവിക്കുന്നതെന്ന് മുഹ്‌സിന കിദ്വായ്

single-img
3 November 2015

Muhsina

ഇന്ത്യാ മഹാരാജ്യത്ത് മുസ്ലീങ്ങള്‍ ജീവിക്കുന്നത് പാട്ടത്തിനെടുത്ത ഭൂമിയിലല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഹ്‌സിന കിദ്വായ്. ഈ രാജ്യത്ത് എല്ലാ മതങ്ങള്‍ക്കും തുല്യ പ്രധാന്യമാണെന്നും ഇവിടെ മുന്‍പില്ലാത്ത വിധം അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ആഭ്യന്തര കാര്യങ്ങളേക്കാള്‍ വിദേശ സന്ദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. നല്ല ദിനങ്ങള്‍ വരുമെന്നായിരുന്നു മോദിയുടെ വാഗ്ദാനമെങ്കിലും ജനങ്ങള്‍ക്ക് പൗരുഷ ദിനങ്ങളായിരുന്നു വന്നതെന്നും മുഹ്‌സീന പറഞ്ഞു.