ഇന്ത്യയോട് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് നേപ്പാള്‍

single-img
3 November 2015

nepal-oli-cheer

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഇന്ത്യക്കു നേപ്പാളിന്റെ മുന്നറിയിപ്പ്. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ മാദേശി പ്രക്ഷോപകരും നേപ്പാള്‍ പോലീസും തമ്മില്‍ ഉണ്ടായ അക്രമത്തിലും വെടിവയ്പ്പിലും ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഓലി തന്റെ നിലപാടറിയിച്ചത്.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നടക്കുന്ന മാദേശി പ്രക്ഷോപം ഇന്ത്യയുടെ അറിവോടെയാണ്. നേപ്പാളില്‍ പുതിയ ഭരണഘടന രൂപീകരിച്ചതിനുശേഷം നടക്കുന്ന പ്രക്ഷോപങ്ങളില്‍ ഇന്ത്യ ഇടപെടുകയാണ്. മാദേശി പാര്‍ട്ടികള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുന്നത് എന്തിനാണ്. നേപ്പാളിന്റെ പുതിയ ഭരണഘടന ഒരു രാജ്യത്തെയും ലക്ഷ്യംവച്ചുള്ളതല്ല. നേപ്പാള്‍ര്‍ പ്രധാനമന്ത്രി അറിയിച്ചു.

മതേതരത്വ രാജ്യമായി നേപ്പാളിനെ പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോപം ആരംഭിച്ചത്. ജനങ്ങളുടെ ആഗ്രഹം അങ്ങനെയായതിനാല്‍ അതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-നേപ്പാള്‍ വ്യാപാരബന്ധത്തെയും മാദേശി പ്രക്ഷോപം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.