കുവൈറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസമലയാളികളുടെ കൂട്ടായ്മയായ സാന്ത്വനം ജീവകാരുണ്യ സംഘടന 650ലധികം രോഗികള്‍ക്കായ് നല്‍കിയത് 67 ലക്ഷം രൂപയുടെ ചികിത്സാ സഹായം

single-img
3 November 2015

1-balachandaran

നാട്ടിലും കുവൈറ്റിലും ആയി കഷ്ടതയനുഭവിക്കുന്ന 2015 ഇല്‍650 ഓളം രോഗികള്‍ക്കായ് 67 ലക്ഷത്തോളം രൂപയുടെ ചികിത്സാ സഹായം നല്‍കി സാന്ത്വനം മനുഷ്യ സ്‌നേഹത്തിന്റെ പരകോടയില്‍. കഴിഞ്ഞ ഓണക്കാലത്ത് കാണം വിറ്റും ഓണമുണ്ണൂന്ന മലയാളികള്‍ ആഘോഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ഉറ്റവരും ഉടയവരും ഇല്ലാതെ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും അന്തേയ വാസികളാകെണ്ടിവന്ന ഹതഭാഗ്യര്‍ക്ക് ഒപ്പമായിരുന്നു കുവൈറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാന്ത്വനം എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ ഓണഘോഷം. നിരാലംബരുടെ നിറപുഞ്ചിരിയില്‍ സന്തോഷം കണ്ടെത്തുന്ന സാന്ത്വനം പ്രവര്‍ത്തകര്‍ നാട്ടില്‍ 8 ഓളം വരുന്ന സ്ഥാപനങ്ങളില്‍ ഓണാഘോഷം നടത്തി വേറിട്ടുനടന്നു. എറണാകുളം സ്‌നേഹവീട്, തിരുവനന്തപുരം അഭയ, കോട്ടയം നവജീവന്‍ ടസ്റ്റ് ,കുറ്റ്യാടി നന്‍മ , സിയോന്‍ ആശ്രമം മംഗലാപുരം, അട്ടപ്പാടി ശാന്തി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രോഗികള്‍, വടകര കേന്ദ്രരമാക്കി പ്ര ര്‍ത്തിക്കുന്ന തണല്‍ എന്നീ സംഘടനകളുമായ് സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

കുവൈറ്റില്‍ ഒറ്റപ്പെട്ട് പോകുന്ന രോഗികളായ ഗാര്‍ഗിക തൊഴിലാളികളെയും ലേബര്‍ ക്യാമ്പ്കളില്‍ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്തി രോഗസാന്ത്വനമാകുന്നതോടൊപ്പം ആവശ്യമെങ്കില്‍ അവരെ തുടര്‍ ചികിത്സക്കായ് നാട്ടിലെത്തിച്ച് തുടര്‍ചികിത്സ നല്‍കി വരുന്നു 2015ല്‍ ഇത് വരെ 18 ഓളം രോഗികളെ നാട്ടിലെത്തിക്കുവാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചു.

ഈത്തരം സഹായങ്ങള്‍ ഇന്ത്യക്കാരില്‍ മാത്രം ഒതുങ്ങുന്നില്ല , ശ്രിലങ്ക ഉള്‍പ്പടെയുള്ള അയല്‍ രാജ്യക്കാരായ സഹോദരങ്ങള്‍ക്കും പ്രയോജനപ്പെടുന്നു.
മനുഷ്യനെന്നത് മതവും മനുഷ്യത്വമെന്നത് ഗുണവുമായ് കാണുന്ന ഒരു പ്രവാസ കൂട്ടായ്മയാണ് സാന്ത്വനം കുവൈറ്റ്. ഈ ജീവകാരുണ്യ പ്രസ്ഥാനം ഇത് വരെ ഏഴു കോടിയോളം രുപ 7200 ഓളം രോഗികളിലെത്തിച്ച് മനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനായ് നിലകൊണ്ടു.

3-Pushpakumari

ഈ സംഘടനയുടെ പ്രേരക ശക്തിയായ് നില്‍ക്കുന്ന പ്രധാന ഘടകം 3000 ഓളം വരുന്ന അംഗങ്ങളുടെ പിന്തുണയാണ് അവരില്‍ നിന്ന് സ്വരൂപിക്കുന്ന ചെറിയ തുകകള്‍ 50 ഓളം വരുന്ന സാന്ത്വനത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ പത്ര ദൃശ്യ മാധ്യമങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന പാവപ്പെട്ട 70 ഓളം രോഗികള്‍ക്ക് മാസം തോറും 7 ലക്ഷത്തോളം രൂപയാണ് കേരളത്തിലെ ഗ്രാമങ്ങളില്‍ എത്തിക്കുന്നത്

കേരളത്തില്‍ സമസ്ത മേഖലകളിലും .സാന്ത്വനത്തിന്റെ കരുതല്‍ ഉണ്ട് അതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2015ല്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രത്യേക കര്‍മ്മ പദ്ധതികള്‍ . തിരുവനന്തപുരംRCC യിലെ 20 ഓളം പേഷ്യന്റിനുള്ള ചികിത്സ സഹായം, തിരുവനന്തപുരത്ത് RCC യിലും മെഡിക്കല്‍ കോളേജിലും വരുന്ന പാവപ്പെട്ട രോഗികള്‍ക്കായുള്ള സൗജന്യ താമസ സൗകര്യം, ദേവകീ വാര്യര്‍ ഫൗണ്ടേഷനുമായ് സഹകരിച്ചു തിരുവനന്തപുരം ഡവലപ്പ്‌മെന്റ് അതോറിട്ടിയുടെ ഒരു ബില്‍ഡിങ്ങ് പ്രതിമാസം 47000 രൂപ വാടക നല്‍കി 300 ഓളം രോഗികളെ സൗജന്യമായി താമസിപ്പിക്കല്‍, കൊല്ലം RCC യിലെ പാലിയേറ്റിവ് കെയര്‍ യൂണിറ്റുമായ് സഹകരിച്ച് നടപ്പിലാക്കുന്ന പോഷകാഹാര വിതരണവും രോഗികളുടെ മക്കള്‍ക്ക് തുടര്‍പഠന സഹായവും

4-Visramkendra

കൂടാതെ കേരളത്തിലെ നിരവധി ആശുപത്രികള്‍ക്കും കാരുണ്യ പ്രവര്‍ത്തക സംഘടനകള്‍ക്കും ഡയലിസ് മെഷ്യന്‍ വാങ്ങി നല്‍കി പാവപ്പെട്ട രോഗികള്‍ക്ക് സവുജന്യ ഡയലിസിസ് നടത്തുന്ന പദ്ധതി, കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജീവന്‍ ട്രുസ്ടുമായി സഹകരിച്ചു നടപ്പിലാക്കിയ ശുദ്ധജല പ്ലാന്റ്
കൊച്ചിന്‍ ക്യാന്‍സര്‍ കെയറുമായ് സഹകരിച്ച് മാമോഗ്രാം യൂണിറ്റി നായുള്ള സാമ്പത്തിക സഹായം, എന്റൊസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായ് കാസര്‍ഗോഡ് ബധിയുടുക്കയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ട്രലില്‍ പിസിയോ തെറാപ്പി യൂണിറ്റ് നിര്‍മ്മിച്ച് നല്‍കിയത്.

കൂടാതെ ബീഹാറില്‍ ഭൂമി കലിക്കത്തിലും കാശ’മിര്‍ പ്രളയകെടുതിയില്‍ അകപ്പെട്ടവര്‍ക്കും ഒരു കൈതാങ്ങാവാന്‍ സാന്ത്വനത്തിനായ് അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലയിലും മനവ സേവനത്തിന്റെ മഹനീയ മാതൃകയായി നിലകൊള്ളുന്ന ഈ പ്രസ്ഥാനം ഉയര്‍ത്തി പിടിക്കുന്ന ആശയം ഈ കാലഘട്ടത്തിന് ആവശ്യമാണെന്നും, ലോകം മുഴുവന്‍ സഹായിക്കുവാന്‍ മനസ്സുള്ളവരുടെ ഒരു കുട്ടം ഉണ്ടാകണമെന്നാണ സാന്ത്വനം പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.