അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്:പരസ്യപ്രചാരണം അവസാനിച്ചു

single-img
3 November 2015

kottiഅവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്  നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം  അവസാനിച്ചു . പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അഞ്ചിന് രണ്ടാംഘട്ട വോട്ടെടുപ്പ്.ഈ ജില്ലകളില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍ ആണ് . പ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷമാക്കി.  ഡിവിഷനുകള്‍ കേന്ദ്രീകരിച്ചാണ് യു.ഡി.എഫും എല്‍.ഡി.എഫും കൊട്ടിക്കലാശം നടത്തിയത്.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, എന്നിവിടങ്ങളിലെ 12,651 വാര്‍ഡുകളിലേക്ക് 44,388 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. രണ്ടാം ഘട്ടത്തില്‍ 19,328 വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്.ഏഴിനാണു വോട്ടെണ്ണല്‍.