ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍:അര്‍ധസൈനിക വിമുക്തഭടന്മാര്‍ ഡല്‍ഹി ജന്തര്‍മന്ദറില്‍ സമരം തുടങ്ങി

single-img
3 November 2015

orop-protests_650x400_81446466506ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അര്‍ധസൈനിക വിമുക്തഭടന്മാര്‍ ഡല്‍ഹി ജന്തര്‍മന്ദറില്‍ സമരം തുടങ്ങി. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പോരാടുന്ന അര്‍ധ സൈനികര്‍ക്കും സൈനികരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ വേണമെന്ന് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.എസ്. നായര്‍ ആവശ്യപ്പെട്ടു. അഖിലേന്ത്യാ കേന്ദ്ര അര്‍ധസൈനിക വിമുക്തഭട വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ സാമൂഹികപ്രവര്‍ത്തക ഡോ. ഗുഞ്ജന്‍ ഉദ്ഘാടനംചെയ്തു.