കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഗോമാംസ വില്‍പന നിരോധനം നടപ്പിലാക്കണം; ഗോമാംസ വില്‍പന അറിഞ്ഞാല്‍ ഇനിയും പ്രതികരിക്കും – വിഷ്ണുഗുപ്ത

single-img
3 November 2015

beef1ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഗോമാംസ വില്‍പന നിരോധനം നടപ്പിലാക്കണമെന്ന് കേരളാ ഹൗസിലെ ബീഫ് വില്‍പനയെക്കുറിച്ച് പരാതി നല്‍കി പിടിയിലായ  ഹിന്ദു സേനാ പ്രവര്‍ത്തകന്‍ വിഷ്ണുഗുപ്ത.  ഗോമാംസ വില്‍പന അറിഞ്ഞാല്‍ ഇനിയും പ്രതികരിക്കുമെന്നും  വിഷ്ണുഗുപ്ത പറഞ്ഞു.

കേരളാ ഹൗസിലെ ഗോമാംസ വില്‍പന അറിയിച്ചത് മലയാളികള്‍ തന്നെയാണ്. തനിക്ക് ലഭിച്ച വിവിരം പോലീസിനെ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തത്. കേരള സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ് തനിക്കെതിരെ കള്ളക്കേസെടുത്തതെന്നും കേരള ഹൗസില്‍ അതിക്രമിച്ച് കയറിയത് ഡല്‍ഹി പോലീസിന്റെ തെറ്റാണെന്നും ജാമ്യത്തിലിറങ്ങിയ വിഷ്ണു ഗുപ്ത  പറഞ്ഞു.

കേരളഹൗസ് ജീവനക്കാര്‍ നടത്തുന്ന കാന്റീനില്‍ പശുവിറച്ചി വിതരണം ചെയ്യുന്നതായി ഹിന്ദുസേനാ പ്രവര്‍ത്തകരുടെ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ഡല്‍ഹി പോലീസ് പരിശോധനയ്‌ക്കെത്തിയത്.   ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് വ്യാജ പരാതി നല്‍കിയ വിഷ്ണു ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു.