ഒരു ലക്ഷം തൊഴിലാളികള്‍ക്ക് താമസിക്കാന്‍ കഴിയുന്നതും എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ദോഹയിലെ ഏഷ്യന്‍ ടൗണ്‍ ലേബര്‍ സിറ്റി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല രാഷ്ട്രത്തിനു സമര്‍പ്പിച്ചു

single-img
3 November 2015

Doha

ഒരു ലക്ഷം തൊഴിലാളികള്‍ക്ക് താമസിക്കാന്‍ കഴിയുന്നതും എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ദോഹയിലെ ഏഷ്യന്‍ ടൗണ്‍ ലേബര്‍ സിറ്റി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. വിനോദ മേഖല, സുരക്ഷ, മികച്ച ജീവിതാന്തരീക്ഷം തുടങ്ങി തൊളിലാളികള്‍ക്കായി ആവശ്യത്തിലധികം സൗകര്യങ്ങളാണ് മലബര്‍ സിറ്റിയില്‍ ഒരുക്കിയിരിക്കുന്നത്.

ക്രിക്കറ്റ് സ്‌റ്റേഡിയം, സിനിമാശാലകള്‍, ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍ എന്നിവയും താമസസ്ഥലത്തിനോടു ചേര്‍ന്നു മെഡിക്കല്‍ ക്ലിനിക്കും ബസുകളുടെ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി പബ്ലിക് ടെലിഫോണ്‍ ബൂത്തുകളും ചില ഭാഗത്തു വൈ ഫൈ സൗകര്യവും ലഭ്യമാണ്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 13 കിലോമീറ്റര്‍ മാത്രം അകലെയാണ് ലേബര്‍ സിറ്റി.

രണ്ടായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള മെഡിക്കല്‍ ക്ലിനിക്കില്‍ അടിയന്തര ചികില്‍സ നല്‍കാന്‍ സൗകര്യമുണ്ട്. കൂടുതല്‍ ചികില്‍സ വേണ്ടവരെ പുതുതായി ആരംഭിക്കുന്ന വര്‍ക്കേഴ്‌സ് ആശുപത്രിയിലേക്കു മാറ്റാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.