തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 25 സീറ്റ് ലഭിച്ചാല്‍ വിവി രാജേഷിന് ഒരു പവന്റെ പൊന്‍ മോതിരം കൊടുക്കുമെന്ന് വി ശിവന്‍കുട്ടി

single-img
3 November 2015

vv-rajesh

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് സംസ്ഥാന വക്താവ് വിവി രാജേഷിന്റെ അവകാശവാദത്തിന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 25 സീറ്റ് ലഭിച്ചാല്‍ വിവി രാജേഷിന് ഒരു പവന്റെ പൊന്‍ മോതിരം കൊടുക്കുമെന്ന് വി ശിവന്‍കുട്ടിയുടെ മറുപടി. ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ശിവന്‍കുട്ടിയുടെ വാഗ്ദാനമുണ്ടായത്.

കോര്‍പ്പറേഷന്റെ ഭരണം ഇടത് മുന്നണി നേടിയില്ലെങ്കില്‍ രണ്ട് പവന്‍ സ്വര്‍ണ്ണം ചര്‍ച്ച സംഘടിപ്പിച്ച ടിവിയെ ഏല്‍പ്പിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഇരുപത്തിയഞ്ചോളം വാര്‍ഡുകളില്‍ എല്‍ഡിഎഫ് യുഡിഎഫ് ധാരണയുണ്ടെന്നുള്ള ആരോപണത്തിനാണ് ശിവന്‍കുട്ടിയുടെ മറുപടി. അറുപത് സീറ്റിലധികം നേടി എല്‍ഡിഎഫ് ഭരണം നേടുമെന്നാണ് ശിവന്‍കുട്ടി പറയുന്നത്. എന്നാല്‍ ഇത്തവണ ബി.ജെ.പി ഭരണം പിടിക്കുമെന്ന് വി.വി. രാജേഷ് ഉറപ്പിച്ചു പറഞ്ഞു.