തദ്ദേശ തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് തകരുമെന്ന് പിണറായി

single-img
2 November 2015

pinarayi-vijayanകണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പോടെ കേരളത്തിൽ യു.ഡി.എഫ് തകരുമെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. യു.ഡി.എഫ് ശിഥിലമാകും എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂർ പിണറായിയിൽ രാവിലെ 8.15ന് വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാനം ഉറപ്പുവരത്തേണ്ടത് എസ്.പി.യുടെ ചുമതലയാണെന്നും കണ്ണൂരിൽ ക്രമസമാധാന പ്രശ്‌നമുണ്ടായാൽ സ്ഥാനാർഥിക്കെതിരെ കേസെടുക്കും എന്നു പറയുന്ന എസ്.പി.ക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത് എന്നും പിണറായി പ്രതികരിച്ചു.

ആന്തൂർ പഞ്ചായത്തിൽ യു.ഡി.എഫിന് സ്ഥാനാർഥികളെ നിർത്താൻ ആളില്ലാത്തതിന് സി.പി.എമ്മിന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മുൻപും അവിടെ ഇത്തരത്തിൽ സി.പി.എം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളി നടേശൻ കരാർ ഉറപ്പിക്കാൻ മിടുക്കനാണെന്ന് ആരോപിച്ച പിണറായി മറ്റ് കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം പറയാം എന്നും പറഞ്ഞു.