തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട പോളിംഗ്‌ തുടങ്ങി;ആദ്യ മണിക്കൂറില്‍ ആറ് ശതമാനം വോട്ട് രേഖപ്പെടുത്തി

single-img
2 November 2015

evmതദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ്‌ തുടങ്ങി.ഏഴ് ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിയോടെ അവസാനിക്കും. രാവിലെ തന്നെ വന്‍തോതില്‍ വോട്ടര്‍മാര്‍ ബൂത്തില്‍ എത്തിയിരുന്നു. ആദ്യ ഒരു മണിക്കൂറില്‍ തന്നെ സംസ്ഥാനത്ത് ആറ് ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വിജയപ്രതീക്ഷയിലാണ്‌ ഇരു മുന്നണികളും ബിജെപിയും.അതേസമയം, പ്രശ്‌നബാധിത ബൂത്തുകളില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ആദ്യത്തെ ഒരു മണിക്കൂറില്‍ തിരുവനന്തപുരം (4.5), കൊല്ലം (5), ഇടുക്കി (5), കോഴിക്കോട് (5.5) വയനാട് (5), കണ്ണൂര്‍ (6.5), കാസര്‍ക്കോട് (6) എന്നിങ്ങിനെയാണ് വോട്ടിങ് ശതമാനം.തിരുവനന്തപുരത്ത്‌ ശക്‌തമായ മഴയിലാണ്‌ വോട്ടെടുപ്പ്‌ തുടങ്ങിയിട്ടുള്ളത്‌.