രാജ്യത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതക്കെതിരെ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്ന സാഹിത്യകാരന്‍മാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

single-img
2 November 2015

RAJNATHപുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന സാഹിത്യകാരന്‍മാരുമായി ചര്‍ച്ചയക്ക് തയ്യാറാണെന്ന് രാജ്‌നാഥ് സിംഗ്.പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാതെ ചര്‍ച്ചയ്ക്ക് സന്നദ്ധമാകുകയാണ് ചെയ്യേണ്ടത്. ഇപ്പോഴത്തെ പ്രതിഷേധ രീതിക്ക് പിന്നില്‍ മറ്റ് എന്തോ ഉണ്ടെന്ന് സംശയിക്കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

രാജ്യത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതക്കെതിരെ സാഹിത്യകാരന്‍മാരും ചലച്ചിത്രകാരന്‍മാരും ശാസ്ത്രജ്ഞരും അവാര്‍ഡുകള്‍ തിരിച്ച് നല്‍കിയതിന് പിന്നാലെ ചരിത്രകാരന്‍മാരും അവാര്‍ഡ് തിരിച്ച് നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

രാജ്യത്തു വളർന്നുവരുന്ന അസഹിഷ്ണുതയ്ക്കെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണറും രംഗത്ത് വന്നിരുന്നു. രാജ്യത്തിനു സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സഹിഷ്ണുത ആവശ്യമാണെന്ന് രഘുറാം രാജന് പറഞ്ഞു.മോദിയ്ക്ക് അനുകൂലിയായി കരുതപ്പെട്ടിരുന്ന ഇൻഫോസിസ് സ്ഥാപകനും രാജ്യത്തെ വർഗീയ സംഘർഷങ്ങളിലും അസഹിഷ്‌ണുതയിലും ആശങ്ക അറിയിച്ച് രംഗത്ത് വന്നിരുന്നു.നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും വർഗീയ അസഹിഷ്‌ണുതയും ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ വലിയ തോതിൽ ഭീതി വളർത്തിയിട്ടുണ്ടെന്ന്‍ നാരായണ മൂർത്തി പറഞ്ഞു.