രാഷ്ട്രത്തിന്റെ പുരോഗതി, വികസനം എന്നിവ പ്രവചിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സന്ദര്‍ശിച്ചിരുന്നതായി പ്രശസ്ത ഹസ്തരേഖ പണ്ഡിതന്‍ ബിജാന്‍ ദാരുവാല

single-img
2 November 2015

modiന്യൂഡല്‍ഹി: രാഷ്ട്രത്തിന്റെ പുരോഗതി, വികസനം എന്നിവ പ്രവചിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സന്ദര്‍ശിച്ചിരുന്നതായി പ്രശസ്ത ജ്യോതിഷപണ്ഡിതനായ ബിജാന്‍ ദാരുവാല. മോദിയുടെ ഹസ്തരേഖ നോക്കി താന്‍ രാജ്യത്തിന്റെ പുരോഗതി, വികസനം എന്നിവ പ്രവചിച്ചിരുന്നതായും  ദാരുവാല പറഞ്ഞു.  ഇദ്ദേഹത്തെ മോദി തന്റെ കൈകള്‍ കാണിക്കുന്നതിന്റെ ചിത്രം ചില മാധ്യമങ്ങള്‍ പുറത്തു വിട്ടതിന് പിന്നാലെയാണ് ബിജാന്‍ ദാരുവാലയുടെ വെളിപ്പെടുത്തല്‍.

അദ്ദേഹത്തിന്റെ ഹസ്തരേഖ പ്രകാരം മോദി ശക്തനാണ്. വ്യക്തിപരമായി മോദി ശക്തനാണെങ്കിലും ബിജെപി ദുര്‍ബലമാണ്. ഇത് അദ്ദേഹത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ദാരുവാല പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി താരതമ്യം ചെയ്യുമ്പോള്‍ മോദി വളരെ സ്വാധീനമുള്ള വ്യക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരു സന്യാസിയെ കാണുന്നതിന്റെ വിഡിയോ ബിജെപി പുറത്തു വിട്ടതിന് പിന്നാലെയാണ് ദാരുവാലയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.