സെവാഗിന്റെ പരാമര്‍ശം തനിക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാനാകില്ലെന്ന് സമ്മതിക്കുന്നതിന് തുല്യം; മികച്ച പ്രകടനം കാഴ്ച്ചവെക്കാത്ത ഒരു താരത്തെ ടീമിലേക്ക് കൊണ്ട് വരാന്‍ കഴിയില്ലെന്ന് സെലക്ടര്‍

single-img
2 November 2015

Sehwag1വിരേന്ദ്ര സെവാഗിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍ രംഗത്ത്. തനിക്ക് ഒരു വിടവാങ്ങല്‍ മത്സരത്തിന് പോലും അര്‍ഹതയുണ്ടായിരുന്നില്ലെയെന്ന് ചോദിച്ച സെവാഗിന്റെ അഭിമുഖത്തെ വിമര്‍ശിച്ചാണ്  സെലക്ടര്‍ രംഗത്ത് വന്നത്.

സെവാഗ് വിടവാങ്ങല്‍ മത്സരത്തിന് അപേക്ഷിച്ചെന്നും എന്നാല്‍ തങ്ങള്‍ അതിന് അനുവദിച്ചില്ലെന്നുമുളള സെവാഗിന്റെ ആരോപണം അത്ഭുതത്തോടെയാണ് താന് കേട്ടതെന്ന് പേരു വെളിപ്പെടുത്താത്ത സെലക്ടര്‍ പറഞ്ഞു. അതായത് തനിക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാനാകില്ലെന്ന് സെവാഗ് തന്നെ സമ്മതിക്കുന്നതിന് തുല്യമാണത്.

മികച്ച പ്രകടനം കാഴ്ച്ചവെക്കാത്ത ഒരു താരത്തെ ടീമിലേക്ക് കൊണ്ട് വരാന്‍ സെലക്ടര്‍ക്ക് ഒരു അവകാശവുമില്ല. ആരെങ്കിലും തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കണം. അക്കാര്യം സുസൂക്ഷമം തങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും പറഞ്ഞു.

മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിന്നുന്നെങ്കില്‍ അദ്ദേഹത്തിന് നിരവധി മത്സരം കളിക്കാമായിരുന്നെന്നും വീരുവില്‍ നിന്നും നമ്മളാഗ്രഹിക്കാത്ത വാക്കുകളാണ് കേട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയ്ക്ക അനുവദിച്ച അഭിമുഖത്തിലാണ് സെവാഗ് സെലക്ഷ്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചത്. വിടവാങ്ങല്‍ മത്സരത്തിന് അവസരം ലഭിക്കാത്തതിന്റെ വേദന എന്നും തന്റെ മനസ്സിലുണ്ടാകുമെന്നും തന്നിലെ കായിക താരത്തിന്റെ വിധിയാണ് ഇതെന്നും സെവാഗ് തുറന്നടിച്ചിരുന്നു.