തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെ മൂന്ന് വോട്ടര്‍മാരും ഒരു ബൂത്ത് ഏജന്റും മരിച്ചു

single-img
2 November 2015

Balletകാസര്‍ക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെ മൂന്ന് വോട്ടര്‍മാരും ഒരു ബൂത്ത് ഏജന്റും മരിച്ചു. കാസര്‍ക്കോട്, മാഹി, കൊല്ലം എന്നിവിടങ്ങളിലാണ് വോട്ടര്‍മാര്‍ മരിച്ചത്. കാസര്‍ക്കോട്ട് ബി.ജെ.പി.യുടെ ഒരു ബൂത്ത് ഏജന്റും മരിച്ചു.

കാസര്‍ക്കോട് മധുര്‍ പഞ്ചായത്തിലെ ഉളിയത്തടുക്ക എല്‍.പി. സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ സി.സി.പത്മനാഭന്‍ നായര്‍ (59) ആണ് മരിച്ചത്.    ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പെരിങ്ങോം സ്‌കൂളില്‍ വോട്ട് ചെയ്യാനായി കാത്തുനിന്ന പീടികവാതുക്കല്‍ അച്ചൂട്ടി (78) ആണ് കുഴഞ്ഞുവീണ് മരിച്ച മറ്റൊരാള്‍.

കൊല്ലം വെണ്ടാര്‍ ഹൈസ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന  വാസുദേവന്‍ പിള്ള (85) കുഴഞ്ഞുവീണു മരിച്ചത്. പോളിങ്ബൂത്തില്‍ വച്ചുതന്നെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കാസര്‍ക്കോട് റാണിപുരത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ ഏജന്റായ സുധീഷാണ് പോളിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചത്.