രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരുന്നു-ഷാരൂഖ് ഖാന്‍

single-img
2 November 2015

shahrukh_mca_ban_post_1337244599രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരുന്നെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. വിദ്വേഷരാഷ്ട്രീയത്തോടുള്ള പ്രതിഷേധമായി അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയവരോട് ബഹുമാനമുണ്ടെന്ന്‍ തന്റെ അന്‍പതാം പിറന്നാള്‍ ദിനത്തില്‍ ഷാരൂഖ് പറഞ്ഞു. എന്നാല്‍ താന്‍ അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. ട്വിറ്ററിന്റെ സംവാദ വേദിയായ ട്വിറ്റര്‍ ടൗണ്‍ ഹാളില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരുടെ സമാനരീതിയിലുള്ള പ്രതിഷേധ മാര്‍ഗം പിന്തുടര്‍ന്ന്   ദിബാകര്‍ ബാനര്‍ജി, ആനന്ദ് പട്‌വര്‍ധന്‍, രാകേഷ് ശര്‍മ്മ തുടങ്ങി 12 സംവിധായകരാണ് തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ മടക്കിനല്‍കാന്‍ തീരുമാനിച്ചതായി ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചത്.

മോഡി ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയോടുള്ള പ്രതിഷേധമെന്ന നിലയില്‍ ഹിന്ദി എഴുത്തുകാരന്‍ ഉദയ് പ്രകാശാണ് പുരസ്‌കാരം തിരിച്ചുനല്‍കിയുള്ള നിലപാട് പ്രഖ്യാപനത്തിന് തുടക്കം കുറിച്ചത്.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രശസ്ത എഴുത്തുകാരായ നയന്‍താര സെയ്ഗാള്‍, അശോക് വാജ്‌പേയി തുടങ്ങി എഴുത്തുകാരുടെ നിരതന്നെ ഉദയ്പ്രകാശിനുള്ള ഐക്യദാര്‍ഢ്യവുമായെത്തി.