ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കും- സുരേഷ് ഗോപി

single-img
2 November 2015

suresh gopiതിരുവനന്തപുരം:  പുതിയ കാലഘട്ടത്തിന് അനുയോജ്യമായ കാര്യങ്ങള്‍ ചെയ്യുന്ന ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ചലച്ചിത്ര താരം സുരേഷ് ഗോപി.  രാഷ്ട്രീയം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് പറഞ്ഞ സുരേഷ് ഗോപി തന്റെ പിന്തുണ ബിജെപിയ്ക്കാണെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ രാധികയും സുരേഷ് ഗോപിയ്‌ക്കൊപ്പമുണ്ടായിരുന്നു.