ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

single-img
1 November 2015

bihar-elections-3rd-phase-polling-pti-650_650x400_71446030250ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.കിഴക്കന്‍ ചമ്പാരന്‍, പശ്ചിമ ചമ്പാരന്‍, സിതാമാര്‍ഹി, ഷിയോഹര്‍, മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍ ജില്ലകളിലെ 55 മണ്ഡലങ്ങളിലേയ്ക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് ആരംഭിച്ചത്. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 55 സീറ്റുകളില്‍ 26 സീറ്റുകള്‍ ബി.ജെ.പിയാണ് വിജയിച്ചത്. അന്ന് ബി.ജെ.പി മുന്നണിയില്‍ നിന്ന് മത്സരിച്ച ജെ.ഡി.യു 24 സീറ്റും ആര്‍.ജെ.ഡി രണ്ട് സീറ്റും വിജയിച്ചു. മൂന്ന് സീറ്റുകളില്‍ വിജയം സ്വതന്ത്രന്‍മാര്‍ക്കൊപ്പം നിന്നു. 776 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 57 പേര്‍ വനിതകളാണ്.14,139 പോളിംഗ് സ്‌റ്റേഷനുകളിലായി 1,46,93,294 വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. സുരക്ഷാ ഭീഷണിയുള്ള എട്ട് മണ്ഡലങ്ങളില്‍ പോളിംഗ് സമയം ഒരു മണിക്കൂര്‍ കുറച്ചിട്ടുണ്ട്. നവംബര്‍ അഞ്ചിനാണ് ബിഹാറിലെ അവസാന ഘട്ട വോട്ടെടുപ്പ്.വോട്ടെണ്ണല്‍ എട്ടിനും നടക്കും.