പോളിങ്‌ ബൂത്തില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകരുത്‌

single-img
1 November 2015

Mobileതദ്ദേശതെരഞ്ഞെടുപ്പില്‍ പോളിങ്‌ ബൂത്തില്‍ വോട്ടര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു സംസ്‌ഥാന തെരഞ്ഞെടുപ്പ്  കമ്മിഷന്‍ വിലക്കി . വോട്ട്‌ ചെയ്യാനെത്തുന്നവര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. എന്നാൽ തെരഞ്ഞെടുപ്പു ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്കു സൈലന്റ്‌ മോഡില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. റിങ്‌ ടോണ്‍ ശബ്‌ദമോ മറ്റ്‌ അപശബ്‌ദങ്ങളോ പോളിങ്‌ കേന്ദ്രങ്ങളില്‍ ഉണ്ടാകരുത്‌.