ആലപ്പുഴ ജില്ലയില്‍ കുളിക്കാനിറങ്ങിയ നാലുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

single-img
1 November 2015

alappuzha-mapആലപ്പുഴ ജില്ലയില്‍ കുളിക്കാനിറങ്ങിയ നാലുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തുറവൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പത്താം ക്ലാസ്‌ വിദ്യാര്‍ഥികളും മാരാരിക്കുളത്ത്‌ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു പ്ലസ്‌ടു വിദ്യാര്‍ഥികളുമാണ്‌ മുങ്ങി മരിച്ചത്‌.തുറവൂര്‍ വിഷ്‌ണുഭവനില്‍ മോഹനന്റെ മകന്‍ സഞ്‌ജയ്‌ (15), തുറവൂര്‍ വടക്ക്‌ പാട്ടുപറമ്പില്‍ സാബുവിന്റെ മകന്‍ വിപിന്‍ (15) എന്നിവരാണ്‌ മരിച്ചത്‌.മാരാരിക്കുളം ബീച്ചിലുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശികളായ സുഹൃത്തുക്കളും പ്ലസ്‌ടു വിദ്യാര്‍ഥികളുമായ നാലുപേരില്‍ രണ്ടുപേരാണ്‌ മുങ്ങിമരിച്ചത്‌. മറ്റുള്ളവര്‍ അല്‍ഭുതകരമായി രക്ഷപെട്ടു. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. സ്‌കൂളിലെ സ്‌പെഷ്യല്‍ ക്ലാസ്‌ ഉപേക്ഷിച്ച്‌ കോട്ടയത്ത്‌ നിന്ന്‌ രണ്ടുബൈക്കുകളിലായി എത്തിയ ഇവര്‍ മാരാരി ബീച്ചുറിസോര്‍ട്ടിന്‌ പുറകില്‍ ആളൊഴിഞ്ഞ സ്‌ഥലത്ത്‌ കുളിക്കാനിറങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ ചേര്‍ത്തല ഗവ. താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക്‌ മാറ്റി.